HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഓണം സ്പെഷ്യൽ ഡ്രൈവ്; ഇടുക്കി അടിമാലിക്ക് സമീപം 110 ലിറ്റർ കോട കണ്ടെത്തി, ഒരാളുടെ പേരിൽ കേസെടുത്തു

     ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച് അടിമാലി എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് കോട പിടികൂടിയത്. 

ഇടുക്കി അടിമാലിക്ക് സമീപം 110 ലിറ്റർ കോട കണ്ടെത്തി, ഒരാളുടെ പേരിൽ കേസെടുത്തു
   അടിമാലിക്ക് സമീപം വാളറ വനമേഖലയിലെ കുളമാൻ കുഴി കുടിയിൽ നടത്തിയ റെയ്ഡിൽ ഓണത്തിന് ചാരായം വാറ്റി വിൽപ്പന നടത്തുന്നതിന് വേണ്ടി പാകമായ110 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെത്തി.കുളമാൻ കുഴി കുടിയിലെ താമസക്കാരനായ അണ്ണാച്ചി മകൻ തങ്കനാണ് ഷെഡിൽ കോടസൂക്ഷിച്ചിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പ്രതിയെ ഉടൻ പിടികൂടുമെന്ന്  എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. എക്സൈസ് ഇൻസ്പെക്ടർ എ കുഞ്ഞുമോൻ്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ വി പി സുരേഷ് കുമാർ, പി എച്ച് ഉമ്മർ, കെ കെ സുരേഷ്കുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ മീരാൻ കെ എസ് ,ക്ലമൻ്റ് വൈ, ഉണ്ണിക്കൃഷ്ണൻ കെ പി ,നിമിഷ ജയൻ എന്നിവരാണ് പങ്കെടുത്തത്. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS