HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊടുപുഴയിൽ മാല മോഷ്ട്ടാവിനെ നാട്ടുകാര്‍ പിടികൂടി; ആദ്യം ഓടിയത് മുക്കുപണ്ടവുമായി, പിന്നാലെ സ്വര്‍ണമാല പൊട്ടിച്ചു.

   റോഡരികിലൂടെ നടന്നു പോവുകയായിരുന്ന സ്ത്രീയുടെ 5 പവന്റെ സ്വർണമാല പൊട്ടിച്ചെടുത്ത യുവാവിനെ നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. അടിമാലി തോക്കുപാറ ഇല്ലിക്കൽ അജിത്ത് (29) ആണ് അറസ്റ്റിലായത്. 

തൊടുപുഴയിൽ മാല മോഷ്ട്ടാവിനെ നാട്ടുകാര്‍ പിടികൂടി

     തൊടുപുഴ - പാലാ റൂട്ടിൽ അറയ്ക്കപ്പാറയിലേക്കുള്ള ഇടവഴിയിൽ ഇന്നലെ രാവിലെ 11.45നാണു സംഭവം. ചാലിക്കുന്നേൽ ചിന്നമ്മ ജോസിന്റെ (57) മാലയാണ് പൊട്ടിച്ചെടുത്തത്. സമീപത്തുള്ള ധ്യാനകേന്ദ്രത്തിലേക്കു വഴി ചോദിച്ചെത്തിയ പ്രതി ചിന്നമ്മയെ തള്ളിയിട്ട ശേഷം മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. നാട്ടുകാർ പിന്നാലെയോടി ഇയാളെ പിടികൂടുകയായിരുന്നു.

ചോദ്യം ചെയ്യലിൽ ഈ സംഭവത്തിനു തൊട്ടുമുൻപ് ഇതേ റോഡിന്റെ മറുഭാഗത്തു വച്ച് കല്യാണി (87) എന്ന സ്ത്രീയുടെ മാലയും പൊട്ടിച്ചതായി ഇയാൾ സമ്മതിച്ചു. അതു മുക്കുപണ്ടമാണെന്നു കല്യാണി വിളിച്ചു പറഞ്ഞതിനാൽ അജിത്ത് മറുവശത്തെത്തി ചിന്നമ്മയുടെ മാല പൊട്ടിക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. 2 മാലകളും പ്രതിയിൽ നിന്നു കണ്ടെത്തി. പ്രതിയെ റിമാൻഡ് ചെയ്തു.

Also Read: രാജ്യം 15 വർഷമായി കണ്ട സ്വപ്നം യാഥാർത്ഥ്യമായി; ഐഎന്‍എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിച്ചു. നാവിക സേനക്ക് കരുത്തും ആത്മ ധൈര്യവും കൂടിയെന്നും വെല്ലുവിളികൾ നേരിടാൻ ഭാരതത്തിന് കഴിയുമെന്നും പ്രധാനമന്ത്രി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS