
പൈൻ കാട്ടിൽ പണം വാങ്ങി ആളുകളെ പ്രവേശിപ്പിക്കാൻ നീക്കം. കുട്ടിക്കാനം പൈൻകാട്ടിൽ പണം വാങ്ങി ആളുകളെ പ്രവേശിപ്പിക്കാനുള്ള വനം വകുപ്പ് അധികൃതരുടെ നീക്കം പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ തടഞ്ഞു. എരുമേലി റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള വനപാലകരുടെ സംഘം പൈൻ കാട്ടിൽ കയറാനുള്ള പാസുമായി എത്തുകയായിരുന്നു. ദിവസങ്ങൾക്കു മുമ്പ് പൈൻ കാട്ടിൽ എക്കോ ഷോപ്പ്, കോഫി ഷോപ്പ് എന്നിവ നിർമിക്കാനായി മരങ്ങൾ മുറുക്കുകയും മണ്ണ് നീക്കിയ തറ പണിയുകയും ചെയ്തിരുന്നു. സിപിഎം പ്രവർത്തകർ നിർമാണ പ്രവർത്തനങ്ങൾ തടയുകയും ഇവിടെ സ്ഥാപിച്ചിരുന്ന ബോർഡ് പിഴുതു മാറ്റുകയും ചെയ്തിരുന്നു. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പാസ് വച്ച് ആളെ കേറ്റാൻ ശ്രമം നടത്തുകയായിരുന്നു. പോലീസിന്റെ സമയോചിത ഇടപെടൽ മൂലം വൻ സംഘർഷം ഒഴിവായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




