ഇടുക്കി ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പ് തോൽവിയിൽ ആഞ്ഞടിച്ച് ഇ.എസ്.ബിജി മോൾ. സമൂഹമാധ്യമത്തിലൂടെയാണ് ബിജിമോൾ നേത്യത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്.

പുരോഗമന വാദികളെന്ന് അവകാശപ്പെടുന്ന പല രാഷ്ട്രീയ പാർട്ടികളുടെയും സ്ത്രീപക്ഷ നിലപാട് സ്ത്രീ വിരുദ്ധമാണെന്നും ബിജിമോൾ ആരോപിച്ചു. 15 ശതമാനം സ്ത്രീ സംവരണം രാഷ്ട്രീയ നേതൃനിരയിൽ ഉണ്ടാകണമെന്ന നിർദേശത്തിന്റെ ഭാഗമായാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തന്റെ പേര് നിർദേശിച്ചതെന്നും അപ്പോൾ ജെൻഡർ പരിഗണന ആവശ്യമില്ലായിരുന്നുവെന്നും എന്നാൽ തന്നെ അപ മാനിക്കുവാൻ സ്ത്രീ പദവിയെ ദുരുപയോഗം ചെയ്ത ആദർശ രാഷ്ട്രീയവക്താക്കളുടെ നെറികേട് ട്രോമയായി തന്നെ വേട്ടയാടുമെന്നും ബിജിമോൾ കുറിപ്പിൽ വ്യക്തമാക്കുന്നു.
എന്നാൽ അതേസമയം ഇടുക്കി ജില്ലാ സെക്രട്ടറി തെരഞ്ഞെടുപ്പിലെ തോൽവിയെക്കുറിച്ച് പരസ്യപ്രതികര ണം നടത്തിയ ഇ.എസ്.ബിജിമോളുടെ വിമർശനം ദൗർഭാഗ്യകരമാണെന്ന് ഇടുക്കി മുൻ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ. വനിതയായത് കൊണ്ട് മാത്രം ജില്ലാ സെക്രട്ടറിയാകാൻ കഴിയില്ലെന്നും കാര്യങ്ങളെ കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീ എന്ന പരിഗണ നൽകിയില്ല എന്നത് ബിജിമോളുടെ തോന്നൽ മാത്രമാണെന്നും കാര്യങ്ങൾ വേണ്ടവിധം ആലോചിക്കാതെയാണ് ബിജിമോൾ പറഞ്ഞതെന്നും ശിവരാമൻ കൂട്ടിചേർത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





