HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മാങ്കുളത്ത് പുലിയെ തല്ലിക്കൊന്ന സംഭവം; കേസെടുക്കില്ലെന്ന് മന്ത്രി. പുലി ചത്തതോടെ വലിയോരു പേടി ഒഴിവായതിന്‍റെ ആശ്വാസത്തില്‍ പ്രദേശവാസികള്‍

ഇടുക്കി മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍.

ഇടുക്കി മാങ്കുളത്ത് ഇറങ്ങിയ പുലിയെ നാട്ടുകാര്‍ തല്ലിക്കൊന്ന സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എ കെ ശശീന്ദ്രന്‍. സ്വയം രക്ഷ പരിഗണിച്ചുകൊണ്ടാണ് പുലിയെ കൊന്നതെന്നും കേസെടുക്കില്ലെന്നും മന്ത്രി പറഞ്ഞു. ‘അദ്ദേഹം രക്ഷപെട്ടതും അത്ഭുതകരമായാണ്. ആത്മരക്ഷാര്‍ത്ഥം എന്ന നിലയില്‍ ഈ വിഷയത്തില്‍ കേസെടുക്കേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. അതിനായി വനംവകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുവെച്ചെങ്കിലും പുലി അതില്‍പ്പെട്ടിരുന്നില്ല. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയുള്ള നടപടിയല്ലേ’. മന്ത്രി വ്യക്തമാക്കി.അമ്പതാംമൈല്‍ സ്വദേശി ഗോപാലനെന്ന ആളെ പുലി ആക്രമിച്ചപ്പോള്‍ തല്ലിക്കൊല്ലുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

ഇടിമിന്നൽ രക്ഷാചാലകം

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവമുണ്ടായത്. ഇന്നലെ രാത്രിയില്‍ അമ്പതാം മൈലില്‍ എത്തിയ പുലി രണ്ട് ആടുകളെയും കൊന്നിരുന്നു.കഴിഞ്ഞ കുറച്ചു നാളുകളായി മാങ്കുളം മേഖലയില്‍ പുലിയുടെ ശല്യം ഉണ്ട്. പുലിയെ പിടിക്കാന്‍ വനം വകുപ്പ് കൂട്  സ്ഥാപിച്ചിരുന്നു. പക്ഷെ, പുലി കുടുങ്ങിയില്ല. ഇതിനിടയില്‍ ഇന്നലെ രാത്രിയും രണ്ട് ആടുകളെ പുലി ആക്രമിച്ചു കൊന്നു. പുലി ചത്തതോടെ വലിയോരു പേടി ഒഴിവായതിന്‍റെ ആശ്വാസത്തിലാണ് പ്രദേശവാസികള്‍. പുലിയെ വനംവകുപ്പ് മാങ്കുളത്തുനിന്നും മാറ്റി. ഇതിനിടയിലാണ് ഇന്ന് പുലര്‍ച്ചെ പുലിയെ തല്ലിക്കൊന്നത്.

Also Read: മാങ്കുളത്ത് പ്രദേശവാസികളെ ഭീതിയിലാക്കിയ പുലിയെ തല്ലിക്കൊന്നു

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS