അടിമാലി▪️ കല്ലാര്‍ മാങ്കുളം റോഡില്‍ മാങ്കുളം ചിന്നാര്‍ ചപ്പാത്തിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. മാങ്കുളം മുനിപാറ സ്വദേശി കൃഷ്ണനാണ് മരിച്ചത്. ഇന്ന് ഉച്ചയോടുകൂടി മാങ്കുളത്തിനു പോയ ഓട്ടോറിക്ഷയും മുനിപാറയ്ക്കു വന്ന ബൈക്കും തമ്മിലിടിച്ചാണ് അപകടം സംഭവിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രികനായ കൃഷ്ണനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചിന്നാർ ചപ്പാത്തിനു സമീപം വളവോടു കൂടിയ ഭാഗത്താണ് അപകടം നടന്നത്.Also Read: കൊച്ചി - ധനുഷ്‌കോടി ദേശീയപാതയില്‍ പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്