
ആശുപത്രിയിൽ ചികിത്സക്കെത്തിയ രോഗിയെ ഡോക്ടർ അധിക്ഷേപിച്ചതായി പരാതി. കാലുവേദനയുമായി എത്തിയ രോഗിയോട് വിശ്രമിക്കരുത് എന്നും ഒപ്പമുണ്ടായിരുന്ന ഭർത്താവിനോട് ഭാര്യയുടെ വേദന കാണാൻ പറ്റുന്നില്ലെങ്കിൽ ബാറിൽ പോയി മദ്യം കഴിക്കൂ എന്നും കുറിപ്പിൽ നിർദേശിക്കുകയും ചെയ്തുവെന്നാണ് മമ്മിയൂർ സ്വദേശിയുടെ ആക്ഷേപം.
ലെറ്റർ പാഡിൽ ഇതേ വാചകങ്ങൾ എഴുതി രോഗിക്ക് നൽകുകയും ചെയ്തു. തൃശൂർ ദയ ആശുപത്രിയിലെ കൺസൽട്ടന്റായ വാസ്കുലാർ സർജൻ ഡോ. റോയ് വർഗീസിനെതിരെയാണ് ആരോപണം. അതേസമയം സംഭവത്തിൽ ഡോക്ടറുടെ വിശദീകരണം തൃപ്തികരമല്ലാത്ത സാഹചര്യത്തിൽ കൺസൽട്ടൻസി താൽക്കാലികമായി നിർത്തിവെച്ചതായി ആശുപത്രി അധികൃതർ അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

