
കൊച്ചി - ധനുഷ്‌കോടി ദേശീയപാതയിലെ ഹെഡ്‌വര്‍ക്‌സ് ജലാശയത്തിന് സമീപത്തെ എസ്‌ബെന്‍റില്‍ പിക്കപ്പ് വാന്‍ അപകടത്തില്‍പ്പെട്ടു. ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. അമിത വേഗതയാണ് അപടത്തിന് കാരണമെന്നാണ് പ്രഥമിക നിഗമനം. മൂന്നാറില്‍ നിന്നും മുവാറ്റുപുഴയിലേക്ക് പോകുന്നിനിടെയാണ് ഹെഡ്‌വര്‍ക്‌സ് ജലാശയത്തിന് സമീപത്തെ എസ്‌ബെന്‍റില്‍ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ട് തെയിലക്കാട്ടിലേക്ക് മറിഞ്ഞത്. അമിത വേഗതും റോഡിലെ വീതി കുറവുമാണ് അപകടത്തിന് കാരണമായത്.
വാഹനത്തില്‍ ഡ്രൈവര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഇയാള്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട വാന്‍ തെയില കാട്ടിലെ മരത്തില്‍ തട്ടിനിന്നതിനാല്‍ വന്‍ അപകടം ഒഴിവായി. ഇല്ലെങ്കില്‍ 300 താഴ്ചയുള്ള മുതിരപ്പുഴയിലേക്ക് വാന്‍ വീഴാന്‍ സാധ്യതയുണ്ടായിരുന്നു. വളവുകള്‍ ഏറെയുള്ള ഭാഗങ്ങളില്‍ ഐറിഷ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് പൊതുമരാമത്ത് വകുപ്പിന്‍റെ നേത്യത്വത്തില്‍ നടപടികള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, ബോര്‍ഡുകള്‍ സ്ഥാപിച്ചതായി കാട്ടി കരാറുകാരന്‍ 2020 ല്‍ തന്നെ ബില്ല് മാറിയതല്ലാതെ മറ്റൊന്നും ചെയ്തില്ല. ഇവിടെ അപകടങ്ങള്‍ പതിവായതോടെ വീണ്ടും മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

