
അടിമാലി നാര്‍കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് കൂമ്പന്‍പാറയില്‍ നടത്തിയ പരിശോധനയില്ലാണ് കഞ്ചാവ് പിടികൂടിയത്. അടിമാലി ഓടയ്ക്കാ സിറ്റി സ്വദേശി നെല്ലിക്കാപ്പറമ്പിൽ അപ്പുകുട്ടനാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 1.102 കിലോ ഗ്രാം കഞ്ചാവാണ് സ്‌ക്വാഡ് പിടികൂടിയത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ച പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരിശോധനക്കിടെ ബൈക്ക് ഉപേക്ഷിച്ച് സംഭവ സ്ഥലത്തു നിന്നും പ്രതി ഓടി രക്ഷപെട്ടു. ഉടൻതന്നെ സൈബർ സെല്ലിന്റെ സഹായത്തോടെ അടിമാലിയിൽ നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കൂമ്പന്‍പാറ, ഓടയ്ക്കാസിറ്റി, മാങ്കടവ് പ്രദേശങ്ങളില്‍ വലിയ തോതിൽ കഞ്ചാവ് വിൽപ്പന നടത്തി വന്നിരുന്ന ആളാണ് പിടിയിലായ അപ്പുകുട്ടൻ. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. അടിമാലി നാർകോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ഷൈബു പി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റിവ് ഓഫീസർമാരായ അനിൽ എം സി ,വിനേഷ് ജി എം, അസീസ് കെ എസ് ഗ്രേഡ് പ്രിവന്റ്റ്റീവ് ഓഫീസർ സുധീർ വി ആർ സിവിൽ എക്സൈസ് ഓഫീസർമാരായ നെൽസൺ മാത്യു സിജിമോൻ കെ എൻ എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





