HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പാലാ കൊടുങ്ങൂരിൽ വാഹനാപകടം; കാറും ബസും കൂട്ടിയിടിച്ചു; അപകടത്തിൽ ഇടുക്കി അണക്കര സ്വദേശിനിക്ക് ദാരുണാദ്യം.

പാലാ കൊടുങ്ങൂരിൽ വാഹനാപകടം; കാറും ബസും കൂട്ടിയിടിച്ചു; അപകടത്തിൽ  ഇടുക്കി അണക്കര സ്വദേശിനിക്ക് ദാരുണാദ്യം.

ദേശീയപാതയിൽ കൊടുങ്ങൂർ മമ്പുഴ വളവിൽ കാറും സ്വകാര്യബസും കൂട്ടിയിടിച്ചു പരിക്കേറ്റ് ചികിത്സയിലായിരുന്ന കുമളി സ്വദേശി മരിച്ചു. കാർ യാത്രക്കാരിയായ കുമളി അണക്കര ഏഴാംമൈൽ സ്വദേശി കുറ്റിക്കാട്ട് സെബാസ്റ്റ്യന്റെ ഭാര്യ ലാലി (58)യാണ് മരിച്ചത്. പരിക്കേറ്റ സെബാസ്റ്റ്യനും (59) മകൾ ഗ്രീഷ്മയും (27) പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read:  വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു; ഇടുക്കി മുട്ടം സ്വദേശി അറസ്റ്റിൽ, ഇതിനോടകം തട്ടിപ്പിന് ഇരയായത് അയ്യായിരത്തോളം ആളുകൾ.

ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. കുമളി ഭാഗത്തേക്ക് പോവുകയായിരുന്നു കാറും  കോട്ടയം ഭാഗത്തേക്ക് പോയ സ്വകാര്യ ബസുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. സംഭവം നടന്നയുടൻ സ്ഥലത്തെത്തിയ നാട്ടുകാരാണ് കാർ യാത്രികരെ ആശുപത്രിയിലാക്കിയത്. ഇവരെ കൊടുങ്ങൂരുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദക്ത ചികിത്സക്കായി പാലായിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമാണെന്നു കണ്ടെത്തിയ ലാലിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കേരള ബാങ്ക് കുമളി മെയിൻ ശാഖയിലെ അസി. മാനേജരാണ് മരണപ്പെട്ട ലാലി. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS