HONESTY NEWS ADS

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിക്ക് സമീപം മണ്ണിടിഞ്ഞു; മണ്ണിടിഞ്ഞ് വീണത് കാറിന് മുകളിലേക്ക്. ഗതാഗത തടസ്സം.

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിക്ക് സമീപം മണ്ണിടിഞ്ഞു; മണ്ണിടിഞ്ഞ് വീണത് കാറിന് മുകളിലേക്ക്, ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

BREAKING NEWS...............

സംസ്ഥാന പാതയിൽ ചെറുതോണി പോലീസ് സ്റ്റേഷന് സമീപം  മണ്ണിടിഞ്ഞ് ഗതാഗതം പൂർണമായി തടസ്സപ്പെട്ടു.  ഓടിക്കൊണ്ടിരുന്ന  കാറിനു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. 

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിക്ക് സമീപം മണ്ണിടിഞ്ഞു; മണ്ണിടിഞ്ഞ് വീണത് കാറിന് മുകളിലേക്ക്.

 വാഹനത്തിൽ മൂന്നുപേർ ഉണ്ടായിരുന്നു. ആർക്കും പരിക്കേറ്റിട്ടില്ല. സമീപം നിന്നിരുന്ന ആളുകൾ ഓടി മാറിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ഒരു ഇരുചക്ര വാഹനവും മണ്ണിനടിയിൽ അകപ്പെട്ടിട്ടുണ്ടെന്നാണ്  പ്രാഥമിക വിവരം.  ഇടുക്കിയിൽ  നിന്നും ഫയർഫോഴ്സ് അംഗങ്ങൾ എത്തി ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം നടത്തുകയാണ്. 

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ ചെറുതോണിക്ക് സമീപം മണ്ണിടിഞ്ഞു; മണ്ണിടിഞ്ഞ് വീണത് കാറിന് മുകളിലേക്ക്.


പുതിയ ബസ്റ്റാൻഡ് വഴി ഗതാഗതം തിരിച്ചു വിട്ടിട്ടുണ്ട്.  റവന്യൂ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്. കനത്ത മഴ പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. സമീപത്ത് നിന്നിരുന്ന വൈദ്യുതപോസ്ററ് തകർന്നതിനാൽ പ്രദേശത്തെക്കുള്ള വൈദ്യുത ബന്ധവും നിലച്ചിരിക്കുകയാണ്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS