HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പട്ടം മെമ്മോറിയൽ വോളിബോൾ കോർട്ടിൽ വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു; വോളി സംഘടിപ്പിച്ചത് ലഹരിവിരുദ്ധ ക്യാമ്പയിനായ യോദ്ധാവിന്റെ പ്രചാരണാർത്ഥം.

പട്ടം മെമ്മോറിയൽ വോളിബോൾ കോർട്ടിൽ  വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചു; വോളി സംഘടിപ്പിച്ചത് ലഹരിവിരുദ്ധ ക്യാമ്പയിനായ യോദ്ധാവിന്റെ പ്രചാരണാർത്ഥം.

കേരള സർക്കാരിൻറെ ലഹരിവിരുദ്ധ ക്യാമ്പയിനായ യോദ്ധാവിന്റെ പ്രചരണാർത്ഥം  മുണ്ടിയെരുമയിൽ വോളിബോൾ മത്സരം സംഘടിപ്പിച്ചു. കേരള വ്യാപാരി വ്യവസായി സമിതി നെടുങ്കണ്ടം ഏരിയ കമ്മിറ്റിയും നെടുങ്കണ്ടം ജനമൈത്രി പോലീസും പട്ടം കോളനി പൗരസമിതിയുടെയും നേതൃത്വത്തിലാണ്  പട്ടം മെമ്മോറിയൽ വോളിബോൾ കോർട്ടിൽ  വോളിബോൾ ടൂർണ്ണമെൻറ് സംഘടിപ്പിച്ചത്. രാവിലെ 9ന് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എസ് മോഹനൻ മത്സരം ഉദ്ഘാടനം ചെയ്തു.ജില്ലയുടെ വിവിധ പ്രദേശത്ത് നിന്നുള്ള 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. 


വാശിയേറിയ മത്സരത്തിന്റെ ഫൈനലിൽ തൂക്കുപാലം വോളി ക്ലബും പട്ടം വോളിക്ലബും മാറ്റുരച്ചപ്പോൾ  തൂക്കുപാലം വോളി ക്ലബ് ഒന്നാം സമ്മാനവും പട്ടം പോളി ക്ലബ് രണ്ടാം സമ്മാനവും കരസ്ഥമാക്കി.  തുടർന്ന് നെടുങ്കണ്ടം അഡീഷണൽ എസ്ഐ പിജെ ചാക്കോ അധ്യക്ഷത വഹിച്ച  പൊതുസമ്മേളനത്തിൽ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് ധനേഷ് കുമാർ സ്വാഗതം ആശംസിച്ചു. എസ് ഐ പി ജെ  ചാക്കോ ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി. നെടുങ്കണ്ടം എസ് ഐ ജി അജയകുമാർ ആശംസകളും  വിജയികൾക്കുള്ള  സമ്മാനദാനവും നിർവഹിച്ചു. സുലൈമാൻ സ്വന്തമായി രചിച്ച ലഹരിക്കെതിരെ കവിത ആലപിച്ചു. പട്ടം പൗരസമിതി നേതാക്കളായ എം എ വാഹിദ്, ജീവൻ ലാൽ ജില്ലാ കമ്മിറ്റി അംഗങ്ങളായ നൗഷാദ് ആലംമൂട്ടിൽ, അൻസാരി വി എ, ജലീൽ, കിരൺ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.   വ്യാപാരി വ്യവസായി മുണ്ടിയെരുമ യൂണിറ്റ് പ്രസിഡണ്ട്  അബ്‌ദുൾ ഷനാജ് കൃതജ്ഞത രേഖപ്പെടുത്തി.




ZOOQ MOBILES Nedumkandam

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS