
കട്ടപ്പനയിൽ നിന്ന് തൊടുപുഴയ്ക്കു പോവുകയായിരുന്ന കെ.എസ്.ആർ ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. വണ്ണപ്പുറത്തിന് സമീപം കമ്പകക്കാനം വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് ഓടയിലേയ്ക്ക് നിരങ്ങിമാറുകയായിരുന്നു. എതിർ വശത്തേക്ക് മാറാതെ സമീപത്തെ തിട്ടയിൽ ഇടിച്ചു നിന്നതിനാൽ വലിയ അപകടമാണ് ഒഴിവയത്. ഇന്ന് രാവിലെ രാവിലെ ഒമ്പതരയ്ക്കായിരുന്നു അപകടം. കുത്തനെയുള്ള കയറ്റവും വളവും കമ്പകക്കനം മേഖലയെ സ്ഥിരം അപകടമേഖലയാക്കുകയാണ്.
വാഹനത്തിന്റെ ബ്രേക്ക് തകരാർ സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് വിലയിരുത്തൽ. പ്രദേശത്ത് നടക്കുന്ന വാഹന അപകടങ്ങളിൽ തലനാരിഴയ്ക്കാണ് പലപ്പോഴും ആളപായമില്ലാതെ രക്ഷപെടുന്നത്. കമ്പകക്കാനം വളവിൽ കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഓട്ടോ ഇടിച്ചു മറിഞ്ഞു ആർക്കും വലിയ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. ഈ മേഖല സ്ഥിരം അപകടമേഖലയായി മാറിക്കൊണ്ടിരിക്കുകയാണ്.
റോഡിൽ കൊടും വളവുകൾ കാണിക്കുന്ന യാതൊരുവിധ സിഗ്നൽ ബോർഡുകളും നിലവിലില്ല. അതേസമയം അപകടത്തിൽപ്പെട്ട ബസിന് ഫിറ്റ്നസ് ഉൾപ്പെടെയുള്ള യാതൊരു വിധ രേഖകളും ഇല്ല എന്നുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്