തൊടുപുഴയാറ്റിൽ ഞായറാഴ്ച രാത്രിയോടെ കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. തൊടുപുഴ സെന്റ്.മേരീസ് ആശുപത്രിയിലെ സെക്യൂരിറ്റി ഗാർഡ് ഇലഞ്ഞി സ്വദേശി സഞ്ജുമോൻ ജോസഫ് (31 ) ഞായറാഴ്ച രാത്രി 9.30 തോടെ മാരിയിൽ കലുങ്ക് കടവിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെടുകയായിരുന്നു.Also Read: മദ്യപിച്ച് വാഹനം ഓടിക്കൽ; ചെറുതോണിയിൽ സ്കൂൾ ബസ് ഡ്രൈവർ പിടിയിൽ, പിടിയിലായത് വിദ്യാർത്ഥികളുമായി രാവിലെ സ്കൂളിലേക്ക് പോകും വഴി.
രാത്രി ഫയർഫോഴ്സ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തിങ്കളാഴ്ച രാവിലെ മുതൽ സ്കൂബാ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 2.30 ഓടെ വെങ്ങല്ലൂർ സ്മിത ഹോസ്പിറ്റലിന്റെ പുറകുവശത്തുള്ള കടവിൽ നിന്നും കണ്ടെടുത്തു. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിൽ എത്തിച്ച ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോയി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


