HONESTY NEWS ADS

Electro Tech Nedumkandam

 

കുരുമുളക് ഉണക്കുവനായി വീടിന്റെ ടെറസിൽ കയറി; കാൽ വഴുതി വീണ് ഗൃഹനാഥന് ദാരുണാന്ത്യം.

കുരുമുളക് ഉണക്കുവനായി വീടിന്റെ ടെറസിൽ കയറി; കാൽ വഴുതി വീണ് ഗൃഹനാഥന് ദാരുണാന്ത്യം.
രാജാക്കാടിന് സമീപം മുക്കുടിൽ കള്ള് ചെത്ത്‌ തൊഴിലാളി ടെറസിന് മുകളിൽ നിന്ന് വീണു മരിച്ചു. മുക്കുടിൽ  സ്വദേശി സർപ്പക്കുഴിയിൽ സാബു (52) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെയായിരുന്നു അപകടമുണ്ടായത്. കുരുമുളക് വെയിലത്ത്‌ ഉണക്കുവനായി വീടിന്റെ ടെറസിൽ കയറിപ്പോൾ കാൽ വഴുതി ടെറസിൽ നിന്നും താഴേക്ക് വീഴുകയായിരുന്നുവെന്നാണ് വിവരം. 

Also Read:  ഇടുക്കി കാർഷിക ഗ്രാമവികസന ബാങ്ക് തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് നേട്ടം; 80 ശതമാനം പോളിംഗ്.

വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരിക്കേൾക്കുകയും, വരിയെല്ലുകൾക്കടക്കം ഒടിവും സംഭവിച്ചിരുന്നു. ഉടൻ തന്നെ സാബുവിനെ രാജാക്കാട് സ്വകാര്യ ആശുപത്രിയിൽഎത്തിക്കുകയും പ്രാഥമിക ചികിത്സ നൽകിയ ശേഷം കോലഞ്ചേരിമെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ  ചികിത്സയിൽ കഴിയവെ വൈകിട്ടോടെ മരണപ്പെടുകയായിരുന്നു. 

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ടോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. മുക്കുടിൽ കള്ള്ഷാപ്പിലെ കള്ള്ചെത്ത്‌ തൊഴിലാളിയായിരുന്നു.പോലീസ് മേൽനടപടികൾ സ്വീകരിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്




ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS