HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു; ഗുരുതര പരിക്കേറ്റ യുവതിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

യുവതിയെ ഭർത്താവ് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചു; ഗുരുതര പരിക്കേറ്റ യുവതിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. കുഞ്ചിത്തണ്ണിക്ക് സമീപം പൊട്ടൻകാട്ടിലാണ് ഭർത്താവ് കത്തികൊണ്ടു കുത്തി ഭാര്യയെ ഗുരുതരമായി പരിക്കേൽപിച്ചത് . പൊട്ടൻകാട് തെങ്ങുംപള്ളിയിൽ ജോഷിയുടെ ഭാര്യ ഷിജി (44)ക്കാണു പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ ഷിജിയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Also Read:  ഇടുക്കി പൂപ്പാറയിൽ കോൺഗ്രസ് നിരാഹാര വേദിക്ക് മുന്നിൽ യുവാവിന് മർദ്ദനം; വാഹനം വഴിമുടക്കിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.


പൊട്ടൻകാട് അക്ഷയ സെന്ററിൽ ജോലി ചെയ്യുന്ന ഷിജി ജോലികഴിഞ്ഞ് വീട്ടിലേക്കു വരുമ്പോൾ റോഡരികിലെ കലുങ്കിനടിയിൽ ഒളിച്ചിരുന്ന ജോഷി കത്തികൊണ്ട് ഷിജിയുടെ വയറ്റിലും നെഞ്ചിലും കുത്തുകയായിരുന്നു. ഇരുവരും തമ്മിൽ ഉണ്ടായ കുടുംബകലഹമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പ്രാഥമീക വിവരം. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഷിജിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. 

കുഞ്ചിത്തണ്ണിയിലെ വർക്ക്ഷോപ്പ് ഉടമയായ ജോഷിയും ഷിജിയും തമ്മിൽ കുടുംബകലഹം പതിവായിരുന്നെന്നു നാട്ടുകാർ പറയുന്നു. അതേസമയം സംഭവസ്ഥലത്ത് നിന്നും രക്ഷപെട്ട ജോഷിയെ പിടികൂടാനായില്ല.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA