HONESTY NEWS ADS

Electro Tech Nedumkandam

 

കേരള ജേണലിസ്റ്റ് യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വ പരിശീലനവും പരിസ്ഥിതി പഠന ജില്ലാ ക്യാമ്പും ഇടുക്കി വെള്ളപ്പാറയിൽ; ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് കളക്ടർ ഷീബ ജോർജ്ജ്.

കേരള ജേണലിസ്റ്റ് യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വ പരിശീലനവും പരിസ്ഥിതി പഠന ജില്ലാ ക്യാമ്പും വെള്ളപ്പാറയിൽ; ക്യാമ്പിന്റെ ഉദ്ഘാടനം നിർവഹിച്ച് കളക്ടർ ഷീബ ജോർജ്ജ്.

പത്ര ദൃശ്യ മാധ്യമപ്രവർത്തകരുടെ സംഘടനയായ കേരള ജേർണലിസ്റ്റ് യൂണിയൻ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള വനം വന്യജീവി വകുപ്പിന്റെ സഹകരണത്തോടെയാണ് ത്രിദിന ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഇടുക്കി വെള്ളപ്പാറ വന്യജീവി സങ്കേതത്തിലെ ഫോറസ്റ്റ് ഡോർമറ്ററിയിൽ വെച്ചാണ് നേതൃത്വ പരിശീലനവും പരിസ്ഥിതി പഠന ജില്ലാ ക്യാമ്പും നടക്കുന്നത്. ക്യാമ്പിന്റെ  ഉദ്ഘാടനം ഇടുക്കി ജില്ലാ കളക്ടർ ഷീബാ ജോർജ് നിർവഹിച്ചു.

Also Read:  ഇടുക്കി പൂപ്പാറയിൽ കോൺഗ്രസ് നിരാഹാര വേദിക്ക് മുന്നിൽ യുവാവിന് മർദ്ദനം; വാഹനം വഴിമുടക്കിയെന്ന് ആരോപിച്ചാണ് കോൺഗ്രസ് പ്രവർത്തകർ യുവാവിനെ ക്രൂരമായി മർദ്ദിച്ചത്.


മാധ്യമപ്രവർത്തന മേഖലയിൽ നവ കാലഘട്ടത്തിൽ അറിഞ്ഞിരിക്കേണ്ട വിഷയങ്ങൾ സംബന്ധിച്ചുള്ള പ്രമുഖരുടെ വിവിധ ക്ലാസുകളും സംവാദങ്ങളും കലാപരിപാടികളും ഡോക്യുമെൻററികളും ഉൾപ്പെടുത്തിയുള്ള ക്യാമ്പാണ് നടക്കുന്നത്. കേരള ജേർണലിസ്റ്റ് യൂണിയൻ ഇടുക്കി ജില്ലാ പ്രസിഡണ്ട് ബിജു ലോട്ടസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. 


മാധ്യമപ്രവർത്തന രംഗത്ത് മികച്ച റിപ്പോർട്ടിംഗ് നടത്തി അവാർഡുകൾ നേടിയ ഔസേപ്പച്ചൻ ഇടക്കുളത്തിൽ,സൽജി പി എൻ, പ്രീത് ഭാസ്കർ ഉൾപ്പെടെയുള്ളവരെ ചടങ്ങിൽ ആദരിച്ചു. ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ജി ജയചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. അസിസ്റ്റൻറ് വൈൽഡ് ലൈഫ് വാർഡൻ ബാബു ജോസ് ,ഇന്ത്യൻ ജേർണലിസ്റ്റു യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ്, എം എ ഷാജി, കെ എസ് മധു ,ക്യാമ്പ് ഡയറക്ടർ സജി തടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS