
മണിമല പാറവിളയില്‍ സെല്‍വരാജന്റെ ഭാര്യ രാജം (70) ആണ് മരിച്ചത്. തീപിടിത്തത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ മകന്‍ വിനീഷിനേയും സെല്‍വരാജനെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുകള്‍ നിലയിലുണ്ടായിരുന്ന വിനീഷിന്റെ ഭാര്യയും രണ്ട് മക്കളും പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. ഇന്നു പുലര്‍ച്ചെ 12.30ഓടെയാണ് സംഭവം.
Also Read: ഇടുക്കി രാജാക്കാടിന് സമീപം യുവാവിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
മണിമല ഹോളി മാഗി ഫൊറോന പള്ളിക്കു പിന്നിലെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. എല്ലാവരും ഉറക്കമായതിനാല്‍ ആരും സംഭവമറിഞ്ഞില്ല. തീ വീടിന്റെ എല്ലാ ഭാഗത്തേക്കും പടര്‍ന്നു. ഇതിനിടെ മുകളിലെ നിലയില്‍ നിന്ന് വിനീഷ് ഭാര്യയെയും കുഞ്ഞുങ്ങളെയും രക്ഷപ്പെടുത്തി. താഴേക്കു ചാടി രക്ഷപ്പെടുന്നതിനിടെ വിനീഷിന് പരിക്കേല്‍ക്കുകയും ചെയതു.
താഴത്തെ നിലയില്‍ ഉണ്ടായിരുന്ന സെല്‍വരാജനെയും രാജത്തെയും നാട്ടുകാരും അഗ്‌നിരക്ഷാസേനയും ചേര്‍ന്നു പുറത്തെത്തിച്ചു. എന്നാല്‍ രാജത്തിന്റെ നില ഗുരുതരമായിരുന്നു. മെഡിക്കല്‍ കോളെിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



