HONESTY NEWS ADS

Electro Tech Nedumkandam

 

വിൽപ്പനക്കായി ഇരുചക്രവാഹനത്തിൽ കൊണ്ടുവന്ന ഇരുപത് ലിറ്റർ വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ.

ഇടുക്കി: വിൽപ്പനക്കായി ഇരുചക്രവാഹനത്തിൽ കൊണ്ടുവന്ന ഇരുപത് ലിറ്റർ വിദേശമദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ.
വില്പനക്കായി കൊണ്ടുവന്ന ഇരുപത് ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ഒരാൾ പിടിയിൽ. ഉപ്പുതറ അമ്പലപ്പാറ സ്വദേശി നൂറാട്ടത് വീട്ടിൽ ശിവൻകുട്ടിയാണ് പിടിയിലായത്. ഇരുപത് ലിറ്റർ ജവാൻ മദ്യമാണ് ഇയാളിൽ നിന്നും പിടികൂടിയത്.

Also Read: മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; കരിങ്കൊടി, വാഹനത്തിന് നേരെ കാലിക്കുടം എറിഞ്ഞു.

 ഉപ്പുതറ ഭാഗത്ത് എക്സൈസ് നടത്തിയ വാഹന പരിശോധനയിലാണ് സ്കൂട്ടിയിൽ കടത്തികൊണ്ടുവന്ന മദ്യം പിടികൂടിയത്. പീരുമേട് എക്സൈസ് പ്രിവന്റീവ് ഓഫീസർ ഡി. സതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. അറസ്റ്റിലായ പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS