HONESTY NEWS ADS

Electro Tech Nedumkandam

 

വാഹനം മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന മൂന്നംഗസംഘം അറസ്റ്റിൽ; അറസ്റ്റിലായത് ഇടുക്കി ചെറുതോണി സ്വദേശികളായ രണ്ട്‌ പേർ ഉൾപ്പെടുന്ന മൂന്നംഗസംഘം .

വാഹനം മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന മൂന്നംഗസംഘം അറസ്റ്റിൽ; അറസ്റ്റിലായത് ഇടുക്കി ചെറുതോണി സ്വദേശികളായ രണ്ട്‌ പേർ ഉൾപ്പെടുന്ന  മൂന്നംഗസംഘം അറസ്റ്റിൽ.
ഇരുചക്രവാഹനം മോഷ്ടിച്ച് പൊളിച്ച് വിൽപ്പന നടത്തുന്ന  മൂന്നംഗ സംഘം കരിമണ്ണൂർ പോലീസിന്റെ പിടിയിലായി. എറണാകുളം പുല്ലുവഴി സ്വദേശി തണ്ണിക്കോട്ടുകൂടി അഭിഷേക് സന്തോഷ്, ഇടുക്കി ചെറുതോണി സ്വദേശികളായ ചപ്രയിൽ നിതിൻ ജയകുമാർ, ചെറുവിള പുത്തൻവീട് നന്ദു സുരേഷ് എന്നിവരാണ് പിടിയിലായത്. 

Also Read: തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ വാഹനാപകടം; ഒരാൾ മരണപ്പെട്ടു, മൂന്ന് പേർക്ക് ഗുരുതരപരിക്ക്.

ചീനിക്കുഴി സ്വദേശിയായ യുവാവിന്റെ ബൈക്കാണ് കഴിഞ്ഞ ദിവസം മോഷണം പോയത്. ഉടുമ്പന്നൂർ ടൗണിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് പ്രതികൾ മോഷ്ടിക്കുകയായിരുന്നു. യുവാവിന്റെ പരാതിയെ തുടർന്ന് കരിമണ്ണൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേ ഒന്നാം പ്രതി അഭിഷേകിനെ കോട്ടയം മെഡിക്കൽ കോളേജ് പരിസരത്ത് നിന്ന് പിടികൂടി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിതിനെയും നന്ദുവിനെയും ചെറുതോണിയിൽ നിന്നും പിടികൂടി.


 മൂവരും ചേർന്ന് ബൈക്ക് മോഷ്ടിച്ച് ഇടുക്കിയിൽ എത്തിച്ചശേഷം പൊളിച്ച് തടിയമ്പാട് ആക്രിക്കടയിൽ വിൽപ്പന നടത്തുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. സർക്കിൾ ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, എസ്.ഐമാരായ ഹാഷിം കെ.എച്ച്, ദിനേശ് പി.എൻ. രാജേഷ് പി.ജി, എസ്.സി.പി.ഒ അനീഷ് എം.ആർ, ബിനു എൻ.കെ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


ഇടുക്കിയിൽ അക്രമികളായ ആനകളെ ആവശ്യമെങ്കിൽ പിടികൂടും; ഡോ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘം ഇടുക്കിയിലേക്ക്




ZOOQ MOBILES Nedumkandam


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS