
Also Read: സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു; യുവാവ് അറസ്റ്റില്‍.
ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യവും അറിയിച്ചത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങളൊന്നും സ്വപ്‌ന പുറത്ത് വിട്ടിട്ടില്ല. 'സ്വര്‍ണ്ണ കടത്ത് കേസില്‍ ഒത്ത് തീര്‍പ്പ്. അതും എന്റെ അടുത്ത്. വിവരങ്ങളുമായി ഞാന്‍ വൈകിട്ട് 5 മണിക്ക് ലൈവില്‍ വരും.' എന്ന് മാത്രമാണ് സ്വപ്‌ന അറിയിച്ചത്.
അതേസമയം ഇന്നലെ മുഖ്യമന്ത്രിക്ക് വനിതാദിനാശംസകള്‍ നേര്‍ന്ന് സ്വപ്‌ന രംഗത്തുവന്നിരുന്നു. ക്ലിഫ് ഹൗസിലെ എല്ലാ സ്ത്രീകളെയും ദൈവം അനുഗ്രഹിക്കട്ടെയെന്നാണ് സ്വപ്ന സുരേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. സ്വപ്‌ന നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിയുടെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്തുവരികയാണ്.
തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി ഒന്‍പത് മണിക്കൂര്‍ വീതമാണ് ചോദ്യം ചെയ്തത്. കൊച്ചി ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍. ലൈഫ് മിഷന്‍ ഇടപാടില്‍ ഏതെങ്കിലും വിധത്തില്‍ ഇടപെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ചാണ് ആദ്യ ദിവസം ചോദ്യം ചെയ്തതെന്നും ചോദ്യങ്ങളോട് സഹകരിക്കുന്ന നിലപാടാണ് രവീന്ദ്രന്‍ സ്വീകരിച്ചതെന്നും ഇഡി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെന്ന നിലയില്‍ തനിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നുമായിരുന്നു രവീന്ദ്രന്റെ മൊഴി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








