
ബന്ധുക്കളായ കുട്ടികളോടൊപ്പം കുളിക്കാനെത്തിയ വിദ്യാര്‍ഥി കനാലിലെ വെള്ളത്തില്‍ വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്നു ആലുവ രാജഗിരി ആശുപത്രിയിലേക്കു മാറ്റി. ഇടവെട്ടിയിലുള്ള ബന്ധുവീട്ടിലെത്തിയതായിരുന്നു കുട്ടി. മറ്റ് കുട്ടികൾക്കൊപ്പം കനാലിൽ കുളിക്കാനിറങ്ങവേ വെള്ളത്തിൽ വീഴുകയായിരുന്നു. ഇടവെട്ടി ട്രാന്‍സ്ഫോര്‍മര്‍ പടിക്ക് സമീപമുള്ള കനാലിലെ വെള്ളത്തില്‍ ബോധരഹിതനായി വീണത്.
കുട്ടികള്‍ മാത്രമായിരുന്നു ഈ സമയം കൂടെയുണ്ടായിരുന്നത്. അതിനാല്‍ ഉടന്‍ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വിവരമറിഞ്ഞ് ഓടിയെത്തിയവര്‍ കുട്ടിയെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരമായതിനാല്‍ രാജഗിരിയിലേക്കു കൊണ്ടുപോകുവുകയായിരുന്നു. എന്നാൽ വെങ്ങല്ലൂരില്‍ എത്തിയപ്പോള്‍ കുട്ടിയുടെ നില തീര്‍ത്തും വഷളായി. ഇതേത്തുടര്‍ന്നു സമീപത്തെ സ്മിത ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം പിന്നീട് രാജഗിരിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് കുട്ടി.
ഇടവെട്ടിയിലുള്ള മാതാവിന്‍റെ വീട്ടിലെത്തിയതായിരുന്നു ബാദുഷ. ഫിക്സുണ്ടായതിനെത്തുടര്‍ന്നു കുട്ടി വെള്ളത്തില്‍ വീഴുകയായിരുന്നുവെന്നാണ് സംശയം. തൊടുപുഴയില്‍നിന്നു രാജഗിരിയിലേക്കു കുട്ടിയെയുമായി പോയ ആംബുലന്‍സിന് തൊടുപുഴ പോലീസാണ് വഴിയൊരുക്കിയത്. 35 മിനിറ്റിനുള്ളില്‍ ആംബുലന്‍സ് രാജഗിരിയിലെത്തി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്