HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മദ്യലഹരിയിൽ നടുറോഡിൽ ഭർത്താവും ഭാര്യയും ഏറ്റുമുട്ടി; 20 മിനിട്ടോളം ഗതാഗതം തടസ്സപ്പെട്ടു.

ഇടുക്കി: മദ്യലഹരിയിൽ നടുറോഡിൽ ഭർത്താവും ഭാര്യയും ഏറ്റുമുട്ടിയതിനെ തുടർന്ന് 20 മിനിട്ടോളം ഗതാഗതം സ്തംഭിച്ചു

തൊടുപുഴക്ക് സമീപം മദ്യലഹരിയിൽ നടുറോഡിൽ ഭർത്താവും ഭാര്യയും ഏറ്റുമുട്ടിയതിനെ തുടർന്ന് 20 മിനിട്ടോളം ഗതാഗതം സ്തംഭിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ മങ്ങാട്ടുകവല- വെങ്ങല്ലൂർ നാലുവരി പാതയിൽ നിന്ന് ഏഴല്ലൂരിലേക്ക് പോകുന്ന റോഡിലായിരുന്നു സംഭവം. 

Also Read:  തൊടുപുഴയിൽ വര്‍ഷങ്ങളായി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറി മോഷ്ടിച്ച്‌ കടത്തി; രണ്ട് പേര്‍ അറസ്റ്റിൽ.

ഇടുക്കി ഉപ്പുതറ സ്വദേശികളായ വലയത്ത് വീട്ടിൽ അനീഷ് (34), ഭാര്യ അഞ്ജലി (34) എന്നിവരാണ് റോഡരികിൽ പിക്കപ്പ് വാൻ നിറുത്തിയിട്ട ശേഷം വഴക്കിട്ടത്. ഭാര്യയുടെ ആക്രമണത്തിൽ ഭർത്താവിന്റെ മുഖത്ത് പരിക്കേറ്റിട്ടുണ്ട്. ഗതാഗത തടസമുണ്ടായതിനെ തുടർന്ന് തൊടുപുഴ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്ത ശേഷം ആൾജാമ്യത്തിൽ വിട്ടയച്ചു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS