Also Read: ചെറുതോണിയിൽ വ്യാപാരിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം; പ്രതികൾ അറസ്റ്റിൽ.
മോഷണ കേസുകളിൽ മുൻപം ഇയാൾ പ്രതിയായിരുന്നു. കാഞ്ഞിരപ്പള്ളി ഇളങ്ങുളം ക്ഷേത്രത്തിൽ നടത്തിയ മോഷണത്തിനിടെ ഇയാൾ പിടിയിലായിരുന്നു. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് മലയിടംതുരുത്ത് പള്ളിയിൽ മോഷണം നടത്തിയ വിവരം പ്രതി പോലീസിനോട് സമ്മതിച്ചത്. ഈ കഴിഞ്ഞ ഏപ്രിൽ അഞ്ചിന് വൈകിട്ട് പള്ളിയുടെ സമീപമെത്തിയ പ്രതി സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. അന്ന് പെസഹാ ദിവസമായതിനാൽ പ്രാർഥനകൾ നടക്കുകയായിരുന്നതിനാൽ വിശ്വാസികൾ വീടുകളിലേക്ക് പോയശേഷം രാത്രി ഒരു മണിക്ക് ഇയാൾ പള്ളിയിലെത്തി മോഷണം നടത്തുകയായിരുന്നുവെന്ന് പ്രതി പോലീസിനോടു പറഞ്ഞു.
മോഷണം നടത്തിയ ശേഷം അതേ കുറ്റിക്കാട്ടിൽ വ്യാഴാഴ്ച പുലർച്ചെ വരെ ഇരുന്നു. ശേഷം വൈദികവസ്ത്രവും മറ്റും അവിടെ ഉപേക്ഷിച്ച ശേഷം ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. വൈദികന്റെ കുപ്പായവും വൈഫൈ റൂട്ടറും കുറ്റിക്കാട്ടിൽനിന്നും കണ്ടെത്തി. പണം സൂക്ഷിച്ചിരുന്ന ബാഗ് വാടകവീട്ടിൽനിന്നും പോലീസ് കണ്ടെടുത്തു. പ്രതി പത്മനാഭൻ 40 വർഷമായി മോഷണം നടത്തുന്നയാളാണ്. ഒരു സ്ത്രീയെ കൊലപ്പെടുത്തിയതിന് 13 വർഷം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പ്രതി വാടകയ്ക്കു താമസിച്ചിരുന്ന മുറിയിൽ നിന്നും മോഷണത്തിനുപയോഗിച്ചിരുന്ന ഒരു പെട്ടി നിറയെ ആയുധങ്ങൾ പോലീസ് കണ്ടെത്തി. മഴു, കമ്പിപ്പാരകൾ, മാസ്കുകൾ, കൈയുറകൾ, മങ്കി ക്യാപ്പുകൾ, പർദ, ആധാർ കാർഡ് എന്നിവയും കണ്ടെത്തി. അറസ്റ്റിലായ പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്