HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

പഴയ സ്വർണ്ണം വില്ക്കാനെത്തിയ യുവതിയെ 916 സ്വർണ്ണമല്ലന്ന് പറഞ്ഞ് കടയുടമ പറ്റിച്ചതായി പരാതി; സ്വർണ്ണ വിലയുടെ കണക്ക് ചോദിച്ച യുവതിയുടെ സഹോദരനെ കടയുടമ കത്രികയ്ക്ക് കുത്താൻ ശ്രമിച്ചു, കോട്ടയം ആന്റണീസ് ക്രൗൺ ഗോൾഡ് ഉടമ ആന്റണി പ്ലാമൂടനെതിരെ വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി.

സ്വർണ്ണം വില്ക്കാനെത്തിയ യുവതിയെ  916 സ്വർണ്ണമല്ലന്ന് പറഞ്ഞ് കടയുടമ  പറ്റിച്ചതായി പരാതി
കോട്ടയം  നഗരത്തിൽ പഴയ സ്വർണ്ണം വില്ക്കാനെത്തിയ യുവതിയെ   916 സ്വർണ്ണമല്ലന്ന് പറഞ്ഞ് കടയുടമ  പറ്റിച്ചതായി പരാതി. നഗരമധ്യത്തിൽ മുനിസിപ്പൽ ഷോപ്പിംങ് കോംപ്ലക്സിന്റെ മുകൾ നിലയിൽ പ്രവർത്തിക്കുന്ന ആന്റണീസ് ക്രൗൺ ഗോൾഡ് ഉടമ ആന്റണിക്കെതിരെയാണ് വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ കല്ലറ സ്വദേശിനിയായ യുവതി പരാതി നല്കിയത്.

Also Read:  ചെറുതോണിയിൽ വ്യാപാരിക്ക് നേരെയുണ്ടായ ആസിഡ് ആക്രമണം; വക്തിവൈരാഗ്യം, പ്രതികൾ അറസ്റ്റിൽ.

യുവതി ഇന്നലെ 26. 730 ഗ്രാം സ്വർണ്ണം ആന്റണിയുടെ കടയിൽ വില്പന നടത്തി. എന്നാൽ സ്വർണ്ണം 916 അല്ലന്ന് പറഞ്ഞ് ഗ്രാമിന് 600 രൂപയിലധികം കുറച്ച് 136050 രൂപ നല്കി. സ്വർണ്ണത്തിന്റെ പ്യൂരിറ്റി പരിശോധിച്ച് ബാലൻസ് പണം ഇന്ന് നല്കാമെന്ന് പറഞ്ഞു. തുടർന്ന് ഇന്ന് ആന്റണിയുടെ കടയിലെത്തിയ യുവതി ബാലൻസ് പണം ആവശ്യപ്പെട്ടു. എന്നാൽ പണം നല്കാൻ ആന്റണി തയ്യാറായില്ല. സ്വർണ്ണത്തിന്റെ പ്യൂരിറ്റി തെളിയിക്കുന്ന രേഖ ചോദിച്ചെങ്കിലും നല്കാൻ ആന്റണി തയ്യാറായില്ല. 

കഴിഞ്ഞ വർഷം വാങ്ങിയ സ്വർണ്ണമാണെന്നും സ്വർണ്ണം 916 ആണെന്ന്  യുവതി പറഞ്ഞുവെങ്കിലും കേൾക്കാനോ പ്യൂരിറ്റി പരിശോധിച്ച രേഖ നല്കാനോ ആന്റണി തയ്യാറായില്ല. തുടർന്ന് യുവതി ബഹളം വെച്ചതോടെ ആന്റണി സ്വർണ്ണം മുറിക്കുന്ന കത്രികയെടുത്ത് യുവതിയുടെ സഹോദരനെ കുത്താൻ ശ്രമിച്ചു. സഹോദരനെ കൊലപ്പെടുത്താൻ ശ്രമിച്ചതോടെ യുവതിയും സഹോദരനും ആന്റണിയുടെ കടയിൽ നിന്നും ഇറങ്ങി വെസ്റ്റ് സ്റ്റേഷനിൽ പരാതി നല്കി. തുടർന്ന് നാളെ രാവിലെ 10 മണിക്ക് സ്റ്റേഷനിൽ ഹാജരാകാൻ പൊലീസ് ആന്റണിയോട് നിർദ്ദേശിച്ചിട്ടുണ്ട്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA