HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകൻ പിടിയിൽ; ഫോണിൽ കണ്ടെത്തിയത് നിരവധി സ്വകാര്യ വീഡിയോകളും ചിത്രങ്ങളും, ഇടുക്കി നെടുങ്കണ്ടം സ്വദേശി അറസ്റ്റിൽ.

സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകൻ പിടിയിൽ.


സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തിയ അധ്യാപകൻ പിടിയിൽ. ഹൈദരബാദിലെ സ്‌കൂളില്‍ ജോലി ചെയ്തു വരികയായിരുന്ന ഇടുക്കി നെടുങ്കണ്ടം വട്ടപ്പാറ സ്വദേശി ജോജു ആണ് അറസ്റ്റിലായത്. ഇയാളുടെ സഹപാഠിയായിരുന്ന യുവതിയ്ക്കും അമ്മയ്ക്കും അശ്ലീല ദൃശ്യങ്ങള്‍ അയക്കുന്നതായുള്ള പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കുട്ടികളുടെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈലില്‍ നിന്നും കണ്ടെത്തിയത്

Also Read:  വൈദികന്റെ കുപ്പായം ധരിച്ച് പള്ളിയിൽ മോഷണം; മലയിടംതുരുത്ത് പള്ളിമുറിയിൽ നിന്നും 40,000 രൂപ മോഷ്ടിച്ച കേസിൽ അടിമാലി സ്വദേശി അറസ്റ്റിൽ.

ഹൈദരാബാദിലെ സ്വകാര്യ സ്‌കൂളില്‍ നഴ്‌സറി വിഭാഗം അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു ജോജു. ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ സ്വാകര്യ ദൃശ്യങ്ങളാണ് അവരറിയാതെ പകര്‍ത്തി ഇയാള്‍ മൊബൈലില്‍ സൂക്ഷിച്ചിരുന്നത്. തനിയ്ക്കും അമ്മയ്ക്കും അശ്ലീല സന്ദേശങ്ങളും വീഡിയോയും അയക്കുന്നതായി ചൂണ്ടികാട്ടി ജോജുവിന്റെ സഹപാഠി നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പോലിസ് ഇയാളെ പിടികൂടുകയായിരുന്നു.

 മറ്റ് യുവതികള്‍ക്കും അശ്ലീല സന്ദേശങ്ങള്‍ ഇയാള്‍ അയച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇയാളുടെ ഫോണില്‍ നിന്നും കുട്ടികളുടെ 300 ഓളം വീഡിയോകളും 180 ഓളം ചിത്രങ്ങളും കണ്ടെത്തി.  കുട്ടികളുടെ ദൃശ്യങ്ങള്‍ മറ്റുള്ളവര്‍ക്ക് അയച്ചിട്ടുണ്ടോ എന്നും പോലിസ് പരിശോധിച്ച് വരികയാണ്.  അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOOD WILL NEDUNKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS