
കട്ടപ്പനയിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാൾ അറസ്റ്റിൽ. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി മീനത്തേതില്‍ അനില്‍കുമാറിനെ(43)യാണ് കട്ടപ്പന പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷത്തിനിടെ പലതവണ പീഡനശ്രമം നടന്നതായി പരാതിയില്‍ വ്യക്തമാക്കുന്നത്.
Also Read: കുളമാവ് ജലാശയത്തിൽ മത്സ്യബന്ധനത്തിന് പോയി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.
കഴിഞ്ഞദിവസം വീട്ടിലെത്തിയ യുവാവ് വീണ്ടും പെണ്‍കുട്ടിക്കുനേരെ അതിക്രമം നടത്താന്‍ ശ്രമിച്ചു. തുടർന്ന് മാതാപിതാക്കൾ കട്ടപ്പന പൊലീസില്‍പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും സി .ഐ വിശാല്‍ ജോണ്‍സന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പോക്‌സോ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്