കുമളി മൂന്നാർ സംസ്ഥാനപാതയിൽ നെടുങ്കണ്ടത്ത് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. നെടുങ്കണ്ടം കിഴക്കേകവല പോസ്റ്റോഫീസിന് മുൻപിലാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ബൈക്ക് യാത്രികരായ പ്രണവ്,അഭിൻ, അഭിജിത്ത് എന്നിവക്കാണ് പരിക്കേറ്റത്.
ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു അപകടം. നെടുങ്കണ്ടം പടിഞ്ഞാറെക്കവല ഭാഗത്ത് നിന്നും എത്തിയ ഇരുചക്രവാഹനം കാറിനെ മറികടക്കുന്നതിനിടെ എതിരെ വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു. വാഹനം അമിത വേഗതയിൽ ആയിരുന്നുവെന്നാണ് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നത്. നെടുംകണ്ടത്തെ വസ്ത്ര വ്യാപാരസ്ഥാപനത്തിലെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോയ യുവാവാണ് ഒരുവാഹനത്തിൽ സഞ്ചരിച്ചിരുന്നത്.
അപകടത്തിന്റെ സിസിടിവി ദൃശ്യം.
അപകടത്തിൽ പ്രണവിന്റെ വലത് കൈ ഒടിഞ്ഞ് ശരീരത്തിൽ നിന്ന് വിട്ട് തൂങ്ങിയ നിലയിലായിരുന്നു. അഭിജിത്തിന്റെ കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. നെടുങ്കണ്ടത്തെ മാoസ വ്യാപാര ശാലയിൽ ജോലി ചെയ്ത് വന്നിരുന്നപ്രണവ് മദ്യലഹരിയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. അതേസമയം അപകടം കണ്ടു നിന്ന ചിലർ പരിക്ക് പറ്റിയ വരെ മർദ്ധിച്ചതായും ദൃക്സാക്ഷികൾ വ്യക്തമാക്കുന്നുണ്ട്.
ഇരുവാഹനങ്ങളിലും സഞ്ചരിച്ചിരുന്നവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ നെടുംകണ്ടത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ദ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ നെടുങ്കണ്ടം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിക്കുകയും അഭിനവിന്റെ മൊഴിയെടുത്ത് കേസെടുക്കുകയും ചെയ്തു. ഇടിയുടെ ആഘാതത്തിൽ ഒരു വാഹനം പൂർണ്ണമായും മറ്റൊരുവാഹനം ഭാഗീകമായും തകർന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്