നടി നവ്യാ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുഹൃത്തും നടിയുമായ നിത്യ ദാസാണ് നവ്യ നായരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. നവ്യയെ പ്രവേശിപ്പിച്ച ആശുപത്രിയിലെത്തി സന്ദർശിച്ച നിത്യദാസ് സുഹൃത്തിനൊപ്പമുള്ള ചിത്രവും ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. ആശുപത്രിയിൽ ഡ്രിപ് നൽകിയിരിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്.അതേസമയം താരത്തിന് എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ വ്യക്തതയില്ല. Also Read: ഇടുക്കി നെടുങ്കണ്ടത്ത് വാഹനാപകടം; ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു, മൂന്ന് പേർക്ക് പരിക്ക്: അപകടത്തിന്റെ സിസിടിവി ദൃശ്യം.
'വേഗം സുഖം പ്രാപിക്കട്ടെ' എന്ന കുറിപ്പോടെയാണ് നിത്യാ ദാസ് സ്‌റ്റോറി പോസ്റ്റ് ചെയ്തിരിക്കുന്നത്. നവ്യാ നായരും ഇതേ സ്റ്റോറി ഷെയർ ചെയ്തിട്ടുണ്ട്. തന്റെ പുതിയ ചിത്രമായ ജാനകി ജാനേന്റെ പ്രമോഷന് വേണ്ടി സുൽത്താൻ ബത്തേരിയിൽ എത്താൻ ഇരിക്കവെയാണ് നവ്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതുകൊണ്ട് തന്നെ ബത്തേരിയിൽ എത്തിച്ചേരാൻ കഴിയില്ലെന്ന് നവ്യ തന്നെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റിടുകയും ചെയ്തിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


.