
പതിനാലുകാരനെ പീഡനത്തിന് ഇരയാക്കിയ ഹോസ്റ്റല്‍ വാര്‍ഡന്‍ അറസ്റ്റിൽ. ഇടുക്കി കല്ലാര്‍കുട്ടി സര്‍ക്കാര്‍ ട്രൈബല്‍ പ്രീമെട്രിക് ഹോസ്റ്റലിലെ വാര്‍ഡന്‍ അടിമാലി കല്ലാര്‍കുട്ടി സ്വദേശി ചാത്തന്‍പാറയില്‍ രാജന്‍ (58) ആണ് അറസ്റ്റിലായത്. കഴിഞ്ഞ സെപ്റ്റംബറില്‍ കുട്ടിയെ ഹോസ്റ്റലില്‍ വിളിച്ചു വരുത്തിയശേഷം വാര്‍ഡന്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നു. പോസ്കോ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് പൊലീസ് പവ്യക്തമാക്കുന്നത് ഇങ്ങനെ; കഴിഞ്ഞ സെപ്റ്റംബറില്‍ ഹോസ്റ്റല്‍ പരിസരം വൃത്തിയാക്കുന്നതിനായി ഇയാള്‍ കുട്ടികളെ വിളിച്ചു വരുത്തിയിരുന്നു. ശുചീകരണത്തിന് എത്തിയ മറ്റുള്ളവര്‍ പോയതിനുശേഷം പ്രതി പതിനാലുകാരനെ ഹോസ്റ്റല്‍ സമീപത്ത് വെച്ച് പീഡിപ്പിച്ചു.എന്നാല്‍ കുട്ടി ഈ വിവരം പുറത്തു പറഞ്ഞിട്ടുണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ ദിവസം പങ്കെടുത്ത ബൈബിള്‍ ക്ലാസിലെ അധ്യാപകന്‍ ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാതാപിതാക്കളോട് തുറന്നുപറയണമെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞു. ഇതേ തുടര്‍ന്ന് കുട്ടി വീട്ടില്‍ വിവരം പറയുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാവ് അടിമാലി പൊലീസ് സ്റ്റേഷനില്‍ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച് പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്