HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കിയിൽ പന്നിപ്പനി; പടമുഖത്തെ ഫാമിൽ 43 പന്നികളെ ദയാവധത്തിന് വിദേയമാക്കി, ഒരാഴ്ചയ്ക്കിടെ പനി ബാധിച്ച് ചത്തത് 170 പന്നികൾ.

ഇടുക്കിയിൽ പന്നിപ്പനി; പടമുഖത്തെ ഫാമിൽ 43 പന്നികളെ ദയാവധത്തിന് വിദേയമാക്കി, ഒരാഴ്ചയ്ക്കിടെ പനി ബാധിച്ച് ചത്തത് 170 പന്നികൾ.

ഇടുക്കിയിൽ പന്നിപ്പനി സ്ഥിരികരിച്ച വാത്തിക്കുടി  പടമുഖത്തെ ഫാമിലെ 43 പന്നികളെ ദയാവധത്തിന് വിദേയമാക്കി.  വാത്തിക്കുടി പടമുഖം കദളിക്കാട്ട്  ബീനാ  ജോസഫിന്റെ പന്നികൾക്കാണ്  അഫ്രിക്കൻ പന്നിപനി സ്ഥിരികരിച്ചത്. ബീനയുടെ 170 പന്നികളാണ് പനിപിടിച്ച് കഴിഞ്ഞ ഒരാഴ്ച്ചക്കിടയിൽ ചത്തത്. 

Also Read:  ഇടുക്കി മാർക്കറ്റിലെ മുഴുവൻ വില വിവരങ്ങളും ഉൾപ്പെടുന്ന ഇന്നത്തെ കമ്പോള വില നിലവാരം (27 ജൂൺ 2023).

സമീപത്ത് മറ്റ് പന്നിഫാമുകൾ ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്ന് മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നുണ്ട്. ഒരിടവേളക്ക് ശേഷമാണ് ജില്ലയിൽ പന്നിപനി വീണ്ടും സ്ഥിരികരിക്കുന്നത്. ബീനയുടെ ഫാമിൽ കൂടുതൽ പന്നികൾ കൂട്ടത്തോടെ ചാകാൻ തുടങ്ങിയതോടെ ഉടമ മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. ഇവർ സാമ്പിൾ  ബാംഗ്ലൂർ SRDD ലബോട്ടറിയിൽ പരിശോധന നടത്തിയതോടെയാണ് ആഫ്രിക്കൻ പന്നിപനിയാണെന്ന് സ്ഥിരികരിച്ചത്. തുടർന്ന് തൊടുപുഴയിൽ നിന്നും ഇന്ന് എത്തിയ ഉദ്യേഗസ്ഥർ ഫാമിൽ ബാക്കിയുണ്ടായിരുന്ന 43 പന്നികളെ കൂടി ദയാവധത്തിന് വിധേയമാക്കി. 

ലോൺ എടുത്താണ് പത്ത് വർഷം മുമ്പ് ബീനാ ജോസഫും ഭർത്താവ് ബിജുവും പന്നിഫാം ആരംഭിക്കുന്നത്. പന്നികൾ മുഴുവനും രോഗം വന്ന് ചത്തതോടെ കടുത്ത സാമ്പത്തീക പ്രതിസന്ധി നേരിടുന്നതായി ഇവർ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള  വാത്തിക്കൂടി പഞ്ചായത്തിലെ 4, 13, 14, 15, 16 വാർഡുകൾ രോഗ ബാധിത മേഖലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഈ പരിധിയിൽ മറ്റ് പന്നിഫാമുകൾ ഇല്ലാത്തത് ആശങ്ക ഒഴിവാക്കുന്നുണ്ട്. 

പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള കാമാക്ഷി, വാത്തികുടി, മരിയാപുരം വാഴത്തോപ്പ് തുടങ്ങിയ പഞ്ചായത്തുകൾ രോഗ നിരീക്ഷണ മേഖലയായി തുടരും. പന്നികൾക്ക് തീറ്റകൾ ശേഖരിക്കുന്ന സ്ഥലങ്ങൾ രോഗമില്ലാത്ത പ്രദേശമാണെന്ന് ഉറപ്പ് വരുത്തണമെന്നും കർഷകർ ജാഗ്രത പുലർത്തണമെന്നും ആരോഗ്യ വകുപ്പ് ഉദ്യേഗ്ഗസ്ഥർ പറഞ്ഞു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS