HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ചെറുതോണിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ഉടന്‍: മന്ത്രി റോഷി അഗസ്റ്റിന്‍.

ചെറുതോണിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്‍ പ്രവര്‍ത്തനം ഉടന്‍: മന്ത്രി റോഷി അഗസ്റ്റിന്‍.

ജില്ലാ ആസ്ഥാനത്തെ ജനങ്ങളുടെ യാത്രാ സൗകര്യം വര്‍ധിപ്പിക്കാന്‍ ചെറുതോണി കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന്റെ  അനുബന്ധ  നിര്‍മ്മാണപ്രവൃത്തികള്‍  ഉടന്‍ ആരംഭിക്കുമെന്ന്  ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍.   കെ.എസ്.ആര്‍.ടി.സിയുടെ തന്നെ യാത്രാ ഫ്യുവല്‍ സ്റ്റേഷനും ഇതോടൊപ്പം ആരംഭിക്കും. 

Also Read:  ന്യുനമർദ്ദ പാത്തിയുടെ സ്വാധീനം, വടക്കൻ കേരളത്തിൽ മഴ സാധ്യത; 27ന് ഇടുക്കിയിൽ പ്രത്യേക മുന്നറിയിപ്പ്: ജാഗ്രത.

പൊതുജനങ്ങള്‍ക്ക്  ഇവിടെ നിന്ന് ഇന്ധനം നിറയ്ക്കാനുള്ള സൗകര്യം ഉണ്ടാകും. പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് ചെറുതോണിയില്‍ സ്ഥല സന്ദര്‍ശനത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ചെറുതോണിയില്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡിന് സമീപം തന്നെയായിരിക്കും കെ.എസ്.ആര്‍.ടി.സിയുടെ ഓപ്പറേറ്റിങ് സെന്ററും. ജില്ലാ പഞ്ചായത്ത് നല്കിയ രണ്ട് ഏക്കര്‍ സ്ഥലത്താണ് ഓപ്പറേറ്റിങ് സെന്ററും ഫ്യുവല്‍ സ്റ്റേഷനും നിര്‍മിക്കുക. പ്രധാന റോഡിനോട് അനുബന്ധിച്ച് 40 സെന്റിലാണ് ഫ്യുവല്‍  സ്റ്റേഷന്‍ നിര്‍മിക്കുന്നത്. ശേഷിക്കുന്ന ഒന്നരയേക്കറോളം സ്ഥലത്താണ്  ബസ് സ്റ്റേഷന്‍, ഗ്യാരേജ്, അതോടനുബന്ധിച്ചുള്ള കെ.എസ്.ആര്‍.ടി.സി ഓഫീസ് അനുബന്ധസൗകര്യങ്ങള്‍ എന്നിവ ഒരുക്കുക. 

ജില്ലയിലെ പ്രധാന കേന്ദ്രമായ ചെറുതോണിയില്‍ നിന്ന് നിന്ന് വളരെ ദൂരെയാണ് നിലവിലുള്ള കെ. എസ്. ആര്‍. ടി. സി ഡിപ്പോകള്‍. ചെറുതോണിയില്‍ സ്റ്റേഷന്‍ വരുന്നതോടെ കെ.എസ്.ആര്‍.ടിസി ബസുകള്‍ക്ക് ഇവിടെ നിന്നു തന്നെ സര്‍വ്വീസ് ആരംഭിക്കാനാകും. പൊതുമേഖല എണ്ണക്കമ്പനികളുമായി സഹകരിച്ചാണ് യാത്രാ ഫ്യുവല്‍ സ്റ്റേഷന്‍ ആരംഭിക്കുന്നത്. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്


GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS