സാമൂഹ്യ മാധ്യമം വഴി പരിചയപെട്ട ഹരിയാന സ്വദേശിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണവും സ്വര്‍ണവും തട്ടിയെന്ന പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍. കട്ടപ്പനയില്‍ വ്യാപാരം നടത്തുന്ന പാലാ സ്വദേശി മേളേപ്പറമ്പില്‍ മാത്യു ജോസ്, ജീവനക്കാരൻ കുമളി ചെങ്കര സ്വദേശി കെ. സക്കീര്‍ മോൻ എന്നിവരാണ് പൊലീസ് പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: പാലാ സ്വദേശി മാത്യു ജോസ് സമൂഹമാധ്യമം വഴി യുവതിയുമായി പരിചയത്തിലായി. തുടര്‍ന്ന് ഇടുക്കിയിലെത്തിയ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിക്കുകയും ചെയ്തു. കുമളിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വച്ച് ഇയാളുടെ സ്ഥാപനത്തിലെ ജീവനക്കാരനായ കുമളി ചെങ്കര സ്വദേശി സക്കീര്‍ മോനും യുവതിയെ പീഡിപ്പിച്ചു. പിന്നീട് പല തവണ യുവതിയുടെ നഗ്‌നചിത്രങ്ങള്‍ കാട്ടി ഇവര്‍ സ്വര്‍ണ്ണവും പണവും കൈക്കലാക്കി. ഏകദേശം 35 ലക്ഷത്തിലധികം രൂപ ഇവര്‍ കൈപ്പറ്റിയതായി പൊലീസ് പറഞ്ഞു.
യുവതിയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ പ്രതികളെ ജില്ലാ പൊലിസ് മേധാവി വി.യു. കുര്യാക്കോസിന്റെ നിര്‍ദ്ദേശാനുസരണം ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പീരുമേട് ഡിവൈ.എസ്.പി എ. കുര്യാക്കോസിന്റെ നേതൃത്വത്തില്‍ കുമളി സര്‍ക്കിള്‍ ഇൻസ്പക്ടര്‍ ടി.ഡി. സുനില്‍ കുമാര്‍, എസ്.ഐ ജമാലുദ്ദീൻ, സി.പി.ഒ സുബൈര്‍ എന്നിവരുടെ സംഘമാണ് അനേഷണം നടത്തി പ്രതികളെ പിടികൂടിയത്. സമാനമായ മറ്റ് കേസുകളും പ്രതികള്‍ക്കെതിരെ ഉണ്ടെന്നും ഇത് അന്വേഷിച്ചു വരുന്നതായും പൊലീസ് പറഞ്ഞു. കുമളിയില്‍ എത്തിച്ച പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി.
Subscribe Our YouTube Chabnel👇👇👇
https://youtube.com/@livevisionhd1483
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








