HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തേക്കടി വനത്തില്‍ നിന്ന് ചന്ദനമരം മുറിച്ചു കടത്തി; നാലംഗ സംഘം പിടിയിൽ.

തേക്കടി വനത്തില്‍ നിന്ന് 50 കിലോയോളം തൂക്കം വരുന്ന ചന്ദനമരം മുറിച്ചു കടത്തിയ നാലംഗ സംഘം വനപാലകരുടെ പിടിയിലായി

തേക്കടി വനത്തില്‍ നിന്ന് 50 കിലോയോളം തൂക്കം വരുന്ന ചന്ദനമരം മുറിച്ചു കടത്തിയ നാലംഗ സംഘം വനപാലകരുടെ പിടിയിലായി. ഇടുക്കി മാങ്കുളം സ്വദേശിയായ ഉണ്ണി (25), കുമളി മന്നാംകുടി സ്വദേശികളായ ബിനോയി (23), വിഷ്ണു (27), ശ്യാം (23) എന്നീ പ്രതികളാണ് പിടിയിലായത്. ഇവരില്‍ നിന്ന് മോഷ്ടിച്ച്‌ കടത്തിയ 25 കിലോ ചന്ദനം വനപാലകര്‍ കണ്ടെത്തി. ബാക്കിയുണ്ടായിരുന്ന 25 കിലോ ചന്ദനം കുമളിയിലെ സ്‌പൈസസ് വ്യാപാരിയ്ക്കാണ് വിറ്റതെന്ന് പ്രതികള്‍ വനപാലപാകരോട് പറഞ്ഞു. 

Also Read:  ഹരിയാന സ്വദേശിനിയെ പീഡിപ്പിച്ച്‌ പണവും സ്വര്‍ണവും തട്ടി; കട്ടപ്പനയിലെ വ്യാപാരിയും ജീവനക്കാരനും അറസ്റ്റിൽ.

തേക്കടി വനത്തിലെ ശകുന്തള കാട്ടില്‍ നിന്നാണ് ഇവര്‍ ചന്ദനമരം മുറിച്ചു കടത്തിയത്. വനം വകുപ്പ് അന്വേഷണം നടത്തുന്നതറിഞ്ഞ് വ്യാപാരി ഒളിവില്‍ പോയിരിക്കുകയാണ്. ഇയാള്‍ ഒളിവില്‍ കഴിയുന്ന സ്ഥലം വനപാലകര്‍ കണ്ടെത്തിയതായാണ് വിവരം. വനപാലകരുടെ ശക്തമായ നിരീക്ഷണമുള്ള സ്ഥലമാണ് ശകുന്തളക്കാട്. തേക്കടി റേഞ്ച് ഓഫീസര്‍ അഖില്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന അന്വേഷണമാണ് പ്രതികളെ കുടുക്കിയത്. പ്രതികളെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.

Subscribe Our YouTube Chabnel👇👇👇

https://youtube.com/@livevisionhd1483

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS