HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കൊക്കോവില ഉയര്‍ന്നു; കര്‍ഷകര്‍ക്ക്‌ ആശ്വാസം

കൊക്കോവില ഉയര്‍ന്നു; കര്‍ഷകര്‍ക്ക്‌ ആശ്വാസം

വിളവെടുപ്പു സീസണില്‍ കൊക്കോ വില ഉയര്‍ന്നതോടെ കൊക്കോ കര്‍ഷകര്‍ക്ക്‌ ആശ്വാസം. തെങ്ങ്‌, കവുങ്ങ്‌,റബര്‍ എന്നിവക്ക്‌ ഇടവിളയായി കൃഷി ചെയ്യാവുന്ന കൊക്കോ മൊത്തത്തില്‍ ആദായം മെച്ചപ്പെടുന്നതിനുസഹായിച്ചിട്ടുണ്ട്‌.

Also Read: മണിയാറംകുടി - കൈതപ്പാറ - ഉടുമ്പന്നൂര്‍ റോഡ് ഉടൻ യാഥാർത്യമാകും; ഏറ്റെടുക്കുന്ന വനംവകുപ്പിന്റെ ഭൂമിക്ക് പകരമായി കാന്തല്ലൂര്‍ വില്ലേജില്‍ 30 ഏക്കര്‍ ഭൂമി നൽകാൻ അനുമതി: മന്ത്രി റോഷി അഗസ്റ്റിന്‍.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ കൊക്കോ ഉല്‍പാദനം ചുരുങ്ങിയതാണ്‌ ആഗോള വിപണിയില്‍ കൊക്കോയ്‌ക്കു ആവശ്യം വര്‍ധിക്കാന്‍ കാരണം. കേരളത്തില്‍ ഇടുക്കിയാണു കൊക്കോ ഉല്‍പാദനത്തില്‍ മുന്നില്‍. സംസ്‌ഥാനത്തെ കൊക്കോ ഉല്‍പാദനത്തില്‍ 40 ശതമാനവും ഇടുക്കിയിലാണ്‌. ജില്ലയിലെ മണ്ണും കൊക്കോ കൃഷിക്ക്‌ അനുയോജ്യമാണെങ്കിലും കൃഷി ചെയ്യുന്നവര്‍ ചുരുക്കമാണ്‌.

കൊക്കോയ്‌ക്കു മികച്ച വില ലഭിക്കാന്‍ തുടങ്ങിയതോടെ റബറില്‍ തിരിച്ചടിയേറ്റ കര്‍ഷകര്‍ കൊക്കോയില്‍ ഭാഗ്യപരീക്ഷണത്തിന്‌ ഇറങ്ങുകയാണ്‌. ശരിയായ രീതിയില്‍ പരിപാലിച്ചാല്‍ ഉല്‍പ്പാദനം വര്‍ധിക്കുകയും അതു വഴി ലാഭം ഉണ്ടാക്കാനും കഴിയും. കൊക്കോയുടെആവശ്യം ദിനം പ്രതി വര്‍ധിച്ചു വരുകയും കൂടുതല്‍ വില ലഭ്യമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിലവിലുള്ളതോട്ടങ്ങള്‍ പരിപാലിക്കുകയും പുതിയ തോട്ടങ്ങള്‍ വെച്ചു പിടിപ്പിക്കുന്നതും ഭാവിയിലേക്കുള്ള മുതല്‍ കൂട്ടാവുംഎന്നുള്ളതില്‍ സംശയമില്ല. വര്‍ഷം മുഴുവന്‍ പൂക്കുകയും കായ്‌കള്‍ ഉണ്ടാവുകയും ചെയ്യുന്ന ഒരു വിള എന്ന നിലയില്‍ കൊക്കോ കര്‍ഷകനു ക്രമമായ വരുമാനം ഉറപ്പാക്കുന്നു.

അതു കൊണ്ട്‌ തന്നെ പുതിയതായി കൊക്കോ കൃഷിയിലേക്ക്‌ ഇറങ്ങാനുള്ള ഏറ്റവും അനുയോജ്യമായ സമയമാണെന്ന്‌ കര്‍ഷകര്‍ പറയുന്നു. ഗുണനിലവാരമുള്ള തൈകള്‍ നടാനായി ഉപയോഗിച്ചില്ല എങ്കില്‍ പ്രതീക്ഷിക്കുന്ന ഫലം ഉണ്ടാവുകയില്ല. മറ്റു തോട്ടവിളകള്‍ക്കുണ്ടായ തിരിച്ചടി കൊക്കോയ്‌ക്ക്‌ ഉണ്ടാകാന്‍ സാധ്യതയില്ലെന്നു കാര്‍ഷിക വിദഗ്‌ധര്‍ പറയുന്നു. പ്രതി വര്‍ഷം 20 ശതമാനത്തോളം ചോക്ലേറ്റിന്റെ ആഭ്യന്തര ആവശ്യം കൂടി വരുന്നതായാണു കണക്ക്‌. കൊക്കോ കൃഷിക്കും സംസ്‌ക്കരണത്തിനും ആവശ്യമായ സാങ്കേതിക വിദ്യ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. ഇവ യഥാസമയം കര്‍ഷകരിലേക്കു എത്തിക്കുന്നതിനുള്ള പരിശീലന പരിപാടികളും സംഘടിപ്പിച്ചു വരുന്നുണ്ട്‌.

Subscribe Our YouTube Channel👇👇👇

https://youtube.com/@livevisionhd1483


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS