HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

റിപ്പോർട്ടർ ടിവി മിഴി തുറന്നു; ഏഷ്യയിലെ ഏറ്റവും വലിയ AR, VR, XR സ്റ്റുഡിയോയില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ഇനി പ്രേക്ഷകരിലേക്ക്.

റിപ്പോർട്ടർ ടിവി മിഴി തുറന്നു; ഏഷ്യയിലെ ഏറ്റവും വലിയ AR, VR, XR സ്റ്റുഡിയോയില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ഇനി പ്രേക്ഷകരിലേക്ക്.

റിപ്പോര്‍ട്ടര്‍ ടി വി പുതുമകളോടെ സംപ്രേഷണം തുടങ്ങി. വാര്‍ത്തകളെ മികച്ച സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ സത്യസന്ധമായി പ്രേക്ഷകരിലേക്കെത്തിക്കുമെന്നതാണ് റിപ്പോർട്ടർ നല്‍കുന്ന വലിയ ഉറപ്പ്. 

Also Read:  ഇടുക്കി നെടുങ്കണ്ടത്തിന് സമീപം റോഡ് നിർമ്മാണത്തിന് എത്തിച്ച മണ്ണുമാന്തിയന്ത്രത്തിന്റെ ബ്രേക്കറും ബക്കറ്റും മോഷണം പോയി; സമീപത്തെ ഏലം സ്റ്റോറിലെ അടുപ്പും മോഷ്ട്ടാക്കൾ അപഹരിച്ചു.

മലയാള ദൃശ്യ വാർത്താചരിത്രത്തില്‍ പുതിയ അധ്യായത്തിന് തുടക്കമായിരിക്കുകയാണ് എന്നാണ് ചാനൽ അധികൃതർ വ്യക്തമാക്കുന്നത്. കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ആസ്ഥാനത്ത് നിന്ന് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിം​ഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ റോജി അ​ഗസ്റ്റിൻ ചാനലിന്‍റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു.

വൈസ് ചെയർമാൻ ജോസ് കുട്ടി അ​ഗസ്റ്റിൻ, മാനേജിം​ഗ് ഡയറക്ടറും മാനേജിം​ഗ് എഡിറ്ററുമായ ആന്റോ അ​ഗസ്റ്റിൻ, നെറ്റ് വർക് പ്രസിഡന്റ് അനിൽ അയിരൂർ, എഡിറ്റർ ഇൻ ചീഫ് എം വി നികേഷ്കുമാർ, കൺസൽട്ടിം​ഗ് എഡിറ്റർ ഡോ. അരുൺകുമാർ, എക്സിക്യൂട്ടീവ് എഡിറ്റർ സ്മൃതി പരുത്തിക്കാട്, റിപ്പോർട്ടർ ഡിജിറ്റൽ ഹെഡ് ഉണ്ണി ബാലകൃഷ്ണൻ, കോ ഓർഡിനേറ്റിം​ഗ് എഡിറ്റർ സുജയ പാർവ്വതി എന്നിവർക്കൊപ്പം ഏഷ്യയിലെ ഏറ്റവും വലിയ AR, VR, XR സ്റ്റുഡിയോയില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ഇനി പ്രേക്ഷകരിലേക്ക് എത്തുന്നത്. ഓഗ്മന്റെൽ റിയാലിറ്റി, വെർച്ച്വൽ റിയാലിറ്റി, എക്സ്റ്റെൻഡഡ്‌ റിയാലിറ്റി തുടങ്ങിയ സാങ്കേതിക മികവിലാണ് ഇനി ഓരോ വാർത്തയും പ്രേക്ഷകരിലേക്ക് എത്തുന്നത്.  

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS