
അടിമാലി കുമളി ദേശീയപാതയിൽ പനംകുട്ടി വാൽഹൗസ് റോഡിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി വീടിനു മുകളിലേക്ക് മറിഞ്ഞു. അപകടത്തിൽ ആളപായമില്ല. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് നിസ്സാരപരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച രാത്രി 9.00 ഓടെയാണ് അപകടം നടന്നത്.
Also Read: ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്ക്.
ചെരുവിൽ വിശ്വംഭരന്റെ വീട്ടിലേക്ക് ആണ് ലോറി മറിഞ്ഞത്. വീട് ഭാഗീകമായി തകർന്നു. കല്ലാറുകുട്ടിയിൽ നിന്നും വന്ന കെ എസ് ഇ ബി യുടെ വാഹനമാണ് അപകടത്തിൽപെട്ടത്. ഒറ്റൊരുവാഹനത്തിന് സൈഡ് നല്കുന്നതിനിടെ നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിയുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ വ്യക്തമാക്കുന്നത്. ആൾതാമസം ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ അടിമാലി പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







