HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ നാല് പേര്‍ക്ക് പരിക്ക്.

ബസും കാറും കൂട്ടിയിടിച്ച്‌ കാറില്‍ യാത്ര ചെയ്ത നാലുപേര്‍ക്ക് പരിക്ക്.

കൊല്ലം-തേനി ദേശീയപാതയിലെ പെരുവന്താനം ചുഴുപ്പില്‍ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ കാറില്‍ യാത്ര ചെയ്ത നാലുപേര്‍ക്ക് പരിക്ക്പറ്റി. ഇന്നലെ വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം.

Also Read: പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങി; ഒളിവിലായിരുന്ന പ്രതി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം പിടിയില്‍.

 കോട്ടയം ഭാഗത്തുനിന്നും കുട്ടിക്കാനം ഭാഗത്തേക്കു വന്ന ബസും വാഗമണ്ണില്‍ നിന്ന് മുണ്ടക്കയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ബിനു (39)വിനെ സാരമായ പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ഇലന്തൂര്‍ സ്വദേശികളായ പ്രശാന്ത്( 34) സുധീഷ്(39) സതീഷ്(31) എന്നിവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.

 സിനിമതാരം കോട്ടയം നസീറും കുടുംബവും അടങ്ങുന്ന സംഘമാണ് ടൂറിസ്റ്റ് ബസ്സില്‍ ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്ന ആര്‍ക്കും പരിക്കില്ല. ഇവര്‍ മൂന്നാറിലേക്ക് പോകുകയായിരുന്നു. ചുഴുപ്പ് ഭാഗത്ത് സ്ഥിരമായി അപകടം ഉണ്ടാകാറുണ്ട്.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS