HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി രാജാക്കാടിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു.

ഇടുക്കി രാജാക്കാടിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു.

രാജാക്കാട് കുത്തുങ്കലിന് സമീപം വട്ടക്കണ്ണിപ്പാറയിൽ നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ്  ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു. ഇന്ന് വൈകുന്നേരം ആറുമണിയോടെ ആയിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും മൂന്നാറിലേക്ക് പോയ വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസ്സാണ് നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റ് ഇടിച്ചത്. 11 യാത്രക്കാരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.

Also Read:  അങ്കണവാടി പോഷകാഹാര പദ്ധതി; ഇടുക്കിയിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടിയെടുത്ത ജീവനക്കാരിക്ക് തടവും പിഴയും.

ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തുടർന്ന് വൈദ്യുതി ലൈനും സ്വകാര്യ കേബിൾ ടിവിയുടെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ തകർന്നു. അപകടം നടന്ന ഉടൻതന്നെ വൈദ്യുത ബന്ധം വിച്ഛേദിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. കെഎസ്ഇബി അധികൃതരും ഉടുമ്പൻചോല പോലീസും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അപകടത്തിൽ വാഹനത്തിന്റെ മുൻഭാഗം ഭാഗീകമായി തകർന്നു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS