HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അങ്കണവാടി പോഷകാഹാര പദ്ധതി; ഇടുക്കിയിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടിയെടുത്ത ജീവനക്കാരിക്ക് തടവും പിഴയും

ഇടുക്കി: കുട്ടികൾക്ക് പോഷകാഹാരം നൽകാനായി സർക്കാർ അനുവദിച്ച ഫണ്ട് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്ന കേസിൽ ജീവനക്കാരിക്ക് തടവും പിഴയും


കുട്ടികൾക്ക് പോഷകാഹാരം നൽകാനായി സർക്കാർ അനുവദിച്ച ഫണ്ട് വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്ന കേസിൽ ജീവനക്കാരിക്ക് തടവും പിഴയും. സംയോജിത ശിശു വികസന പദ്ധതി (ഐസിഡിഎസ്)  സൂപ്പർ വൈസറായിരുന്ന സുധർമയെയാണ് കോടതി ശിക്ഷിച്ചത്. 3 വർഷം തടവും 10,000 രൂപ പിഴയും മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്. 

Also Read:  മണിപ്പുര്‍ കലാപം; ഭരണാധികാരികള്‍ കുറ്റകരമായ നിസംഗത വെടിയണം-മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍.

വാത്തിക്കുടി, കഞ്ഞിക്കുഴി പഞ്ചായത്തുകൾക്കു കീഴിലുള്ള അങ്കണവാടികളിലെ കുട്ടികൾക്ക് പോഷകാഹാരം നൽകുന്നതിനായി 2000 സെപ്റ്റംബർ 15 മുതൽ 2001 മാർ ച്ച് 28 വരെയുള്ള കാലയളവിൽ സർക്കാർ അനുവദിച്ച 74,149 രൂപ വ്യാജരേഖ ചമച്ച് തട്ടിയെടുത്തെന്നാണ്‌ കേസ്. പ്രോസിക്യുഷന് വേണ്ടി രാജ്‌മോഹൻ ആർ പിള്ള ഹാജരായി.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS