HONESTY NEWS ADS

ഉടുമ്പൻചോല മേഖലയിൽ ശക്തമായ കാറ്റ്; ചെമ്മണ്ണാറിന് സമീപം റോഡിലേക്ക് കൂറ്റൻ മരം കടപുഴകി വീണു, ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

ഇടുക്കി: ചെമ്മണ്ണാറിന് സമീപം റോഡിലേക്ക് കൂറ്റൻ മരം കടപുഴകി വീണു, ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു.

രാജാക്കാട് -മാങ്ങാത്തൊട്ടി-ചെമ്മണ്ണാർ റോഡിൽ വെങ്കലപ്പാറക്ക് സമീപം നാലാം ബ്ലോക്കിൽ റോഡരികിൽ നിന്ന വലിയ ചേലമരം  കടപുഴകി വീണു. ഇന്ന് രാവിലെയാണ് റോഡിലേക്ക് മരം പതിച്ചത്.  ഇതേതുടർന്ന് ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു. 

Also Read:  കട്ടപ്പന വാഴവരയ്ക്ക് സമീപം വാറ്റുചാരായവും, കോടയും, കള്ളത്തോക്കും പിടികൂടി; ഒരാൾ അറസ്റ്റിൽ.

വൈദ്യുതിലൈൻ പൊട്ടി വീണതിനാൽ പ്രദേശത്തേക്കുള്ള വൈദ്യുത ബന്ധം തകരാറിലായിരിക്കുകയാണ്. അടിമാലി, നെടുങ്കണ്ടം  ഫയർ ഫോഴ്സ് സംഘത്തിന്റെയും നാട്ടുകാരുടെയും നേതൃത്വത്തിൽ മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വൈദ്യുതബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് കെ എസ് ഇ ബി.  പ്രദേശത്ത് നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയർത്തി നിൽക്കുന്നതെങ്കിലും വെട്ടിമാറ്റാൻ ഇതുവരെയും നടപടിയായിട്ടില്ല. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS