HONESTY NEWS ADS

പത്താം ക്ലാസ് യോ​ഗ്യത; പോസ്റ്റ് ഓഫീസിൽ ജോലി, ഒഴിവുകൾ 30,041, കേരളത്തിലും ഒഴിവ്, അപേക്ഷിക്കേണ്ടതിങ്ങനെ...

പത്താം ക്ലാസ് പാസ്സായവർക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്

പത്താം ക്ലാസ് പാസ്സായവർക്ക് പതിനായിരക്കണക്കിന് ജോലി ഒഴിവുകളുമായി തപാൽ വകുപ്പ്. പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് തപാൽവകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജി.ഡി.എസ്.) തിരഞ്ഞെടുപ്പിന് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ, ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. 

Also Read:  ഇന്നത്തെ പ്രധാനപ്പെട്ട അറിയിപ്പുകൾ, തൊഴിൽ അവസരങ്ങൾ (10 ആഗസ്റ്റ് 2023).

വിവിധ സംസ്ഥാനങ്ങളിലെ പോസ്റ്റൽ സർക്കിളുകളിലായി 30,041 ഒഴിവുകളാണ് ആകെയുള്ളത്. 27 കേരള സർക്കിളുകളിലും ഒഴിവുണ്ട്. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 2023 ഓ​ഗസ്റ്റ് 23 ആണ്. മാത്തമാറ്റിക്സും ഇംഗ്ലീഷും ഉൾപ്പെടെ പഠിച്ച് പത്താംക്ലാസ് പാസായിരിക്കണം. അപേക്ഷിക്കുന്ന സ്ഥലത്തെ പ്രാദേശികഭാഷ ഒരു വിഷയമായി പഠിച്ചിരിക്കണം. കംപ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.

1. ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റ് indiapostgdsonline.gov.in സന്ദർശിക്കുക.

2. ഹോംപേജിൽ, 'GDS റിക്രൂട്ട്‌മെന്റ് 2023' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.

3. അപേക്ഷിക്കുന്നതിന് മുമ്പ് റിക്രൂട്ട്മെന്റ് അറിയിപ്പും മറ്റ് പ്രധാന വിശദാംശങ്ങളും പരിശോധിക്കുക.

4. അപേക്ഷ സമർപ്പിക്കാൻ 'അപ്ലൈ ഓൺലൈൻ' എന്നതിൽ ക്ലിക്ക് ചെയ്യുക.

5. ആവശ്യമായ വിവരങ്ങൾ സഹിതം രജിസ്ട്രേഷൻ ഫോം പൂരിപ്പിച്ച് നിർദ്ദേശിച്ച എല്ലാ രേഖകളും അപ്ലോഡ് ചെയ്യുക.

6. അപേക്ഷാ ഫീസിനുള്ള പേയ്‌മെന്റ് നിർദ്ദിഷ്ട രീതിയിൽ നടത്തുകയും അപേക്ഷ ഫോം സമർപ്പിക്കുകയും ചെയ്യുക.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS