
പരുന്തുംപാറയില്‍ കച്ചവടക്കാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ക്ക് കുത്തേറ്റു. പരുന്തുംപാറയില്‍ കച്ചവടം നടത്തുന്ന ഗ്രാമ്പി സ്വദേശി യേശുദാസിനാണ് (48)കുത്തേറ്റത്.
ഈരാറ്റുപേട്ട സ്വദേശിയായ മൊത്ത വ്യാപാരിയില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് വില്‍പ്പന നടത്തുന്നതുമായി ബന്ധപ്പെട്ടുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് പരുന്തുംപാറയില്‍ കച്ചവടം നടത്തുന്ന സ്റ്റാൻലി(42 )നെതിരെ കേസെടുത്തു. വയറിന് കുത്തേറ്റ യേശുദാസിനെ പീരുമേട് താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.