
ഇന്നലെ വൈകുന്നേരം നാലരയോടെയാണ് സംഭവം. റോഡിന്‍റെ സമീപത്തുള്ള സ്ഥാപനത്തിലേക്ക് തിരിയുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ ബാങ്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സമീപത്ത് വിശ്രമിക്കുകയായിരുന്ന ലോട്ടറി വില്പനക്കാരനാണ് അപകടത്തില്‍ പരിക്കേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് ബാങ്കിലേക്ക് പൂര്‍ണമായും കയറിയ കാര്‍ പുറത്തെത്തിച്ചത്. ബാങ്ക് ജീവനക്കാര്‍ ശബ്ദം കേട്ട് ഓടി മാറിയതിനാല്‍ വന്‍ദുരന്തം ഒഴിവായി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.