HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചു; കുട്ടികൾ ഉൾപ്പെടെ ആറ് പേര്‍ക്ക് പരിക്ക്.

ചെറുതോണിയിൽ നിന്നും തൊടുപുഴയ്ക്ക് പോവുകയായിരുന്ന കാര് നിയന്ത്രണം നഷ്ട്ടപ്പെട്ട്  നിർത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ചു; കുട്ടികൾ ഉൾപ്പെടെ ആറ് പേര്‍ക്ക് പരിക്ക്.

തൊടുപുഴ പുളിയന്മല സംസ്ഥാനപാതയിൽ മൂലമറ്റത്തിന് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാര്‍  നിർത്തിയിട്ടിരുന്ന ലോറിയില്‍ ഇടിച്ച്‌ കുട്ടികളുൾപ്പെടെ ആറ് പേര്‍ക്ക് പരിക്ക്. ഇടുക്കി ചെറുതോണി പടമുഖം സ്വദേശികളായ നെല്ലിപ്പുഴ കുന്നേല്‍ സിറിയക്ക് (66), ഭാര്യ വല്‍സമ്മ (61) അനുജൻ ടോമി ജോസഫ് (55) സിറിയക്കിന്റെ മകള്‍ മീനു (36), മക്കളായ സര്‍വിൻ (10) ഹൈഡണ്‍ (6) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Also Read:  ഇടുക്കി രാജകുമാരിക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മരത്തിൽ ഇടിച്ചു, ഒരാൾ മരണപ്പെട്ടു, നാല് പേർക്ക് പരിക്ക്

ചെറുതോണിയിൽ നിന്നും തൊടുപുഴയ്ക്ക് പോകുന്നതിനിടെ അശോക കവലയില്‍ നിന്ന് തൊടുപുഴ ഭാഗത്തേക്ക് തിരിയാതെ നേരേ  കടയുടെ മുൻപിൽ പന്തല്‍ തൂണില്‍ ഇടിച്ച ശേഷം പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ ഇടിച്ച്‌ നില്‍ക്കുകയായിരുന്നു. ഇറക്കം ഇറങ്ങി വന്ന കാറിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാകാം അപകടത്തിന് കാരണമെന്നാണ് വിവരം.

 പരിക്കേറ്റവരെ നാട്ടുകാരും വ്യാപാരികളും ചേര്‍ന്ന് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്കും പിന്നീട് തൊടുപുഴയിലേക്കും മാറ്റി. കാഞ്ഞാര്‍ പോലീസ് സ്ഥലത്തെത്തി  മേല്‍ നടപടികള്‍ സ്വീകരിച്ചു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS