
നെടുംകണ്ടത്തെ ഏലയ്ക്കാ പതിവ് കേന്ദ്രത്തിൽ നിന്നും കുമളി ലേല സെൻററിലേക്ക് കൊണ്ടുപോയ ഏലക്ക ലോറിയിൽ നിന്നും തള്ളിയിട്ട് തട്ടിക്കൊണ്ടുപോയി. ഇന്ന് വൈകിട്ട് നെടുങ്കണ്ടം ചേമ്പളത്തിന് സമീപമായിരുന്നു സംഭവം.
ലോറിയുടെ മുകളിൽ കയറിയിരുന്ന കള്ളന്മാരിൽ ഒരാൾ ആൾ താമസം ഇല്ലാത്ത മേഖലയിൽ എത്തിയപ്പോൾ കയർ കണ്ടിച്ച് നാല് ചാക്ക് ഏലയ്ക്ക റോഡിലേക്ക് തള്ളുകയായിരുന്നു. ലോറിയുടെ പിന്നാലെയെത്തിയ വെള്ള മാരുതി വാനിൽ ഏലക്കായ കയറ്റി കൊണ്ടുപോയതായി പ്രദേശവാസികൾ വ്യക്തമാക്കുന്നുണ്ട്.
ഹർത്താൽ ദിനമായതിനാൽ റോഡുകളിൽ വണ്ടികൾ കുറവുള്ളത് കൃത്യമായി മനസ്സിലാക്കിയാണ് മോഷ്ടാക്കൾ ഏലക്ക മോഷണം നടത്തിയത്. കുമളി സ്പൈസ് മോർ ട്രേഡിങ്ങ്- ഏജൻയുടെ ലോറിയിൽ നിന്നാണ് ഏലക്കായ തട്ടിയെടുത്തത്. സംഭവത്തിൽ നെടുങ്കണ്ടം പോലീസ് അന്വേഷണം ആരംഭിച്ചു. കുമളി സ്പൈസ് മോർ ട്രേഡിങ്ങ് ലേല ഏജൻയുടെ ലോറിയിൽ നിന്നാണ് ഏലക്കായ തട്ടിയെടുത്തത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.