
ഇടുക്കി ചക്കുപള്ളം കുങ്കിരി പെട്ടിയില്‍ തൊഴിലാളികളെ കയറ്റിപോവുകയായിരുന്നു ജിപ്പിനു നേരെആക്രമണം നടത്താൻ ശ്രമിക്കുകയും രണ്ടു തൊഴിലാളി സ്ത്രീകളെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ 4 പേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ചക്കുപള്ളം കുങ്കിരിപ്പട്ടി സ്വദേശികളായ ലിജോ, ബിജു ജോസഫ് , സന്തോഷ് , രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്.
Also Read: ഇടുക്കിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; പത്തരക്കിലോ കഞ്ചാവുമായി മുരിക്കാശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ.
ആക്രമണ സമയം പ്രതികൾ മദ്യപിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. മലയാളിയായ ജീപ്പ് ഡ്രൈവര്‍ ഗിരീഷ് , തമിഴ്‌നാട് സ്വദേശികളായ മീന , ശകുന്തള എന്നിവര്‍ക്കു നേരെയാണ്‌ആആക്രമണം നടന്നത്. ജീപ്പും എതിര്‍ ദിശയില്‍ നിന്ന് വന്ന കാറും തമ്മില്‍ കൂട്ടി ഉരസിയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.