
ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസ് പ്രതിയെ ഒന്നരക്കിലോയോളം കഞ്ചാവുമായി അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സംഘം പിടികൂടി.കോതമംഗലം കോട്ടപ്പടി സ്വദേശി ബൈജുവാണ് പിടിയിലായത്. അടിമാലി മേഖലയില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളിൽ നിന്നും1.300 ഗ്രാം കഞ്ചാവ് കണ്ടെടുത്തു.
പിടിയിലായ ബൈജുവും അടിമാലി മച്ചിപ്ലാവ് സ്വദേശിയുമായ ജെറിനും ചേർന്ന് വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവാണ് കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ബൈജു അടിമാലി നാര്‍ക്കോട്ടിക് എന്‍ഫോഴ്സ്മെന്റ് സ്‌കോഡ്, അടിമാലി എക്സൈസ് റേഞ്ച് ഓഫീസ് ഇന്നിവിടങ്ങളിൽ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള കഞ്ചാവ് കേസുകളിലെ പ്രതിയാണ്. ഈ കേസുകളിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെയാണ് ഇന്ന് കഞ്ചാവുമായി വീണ്ടും പിടിയിലായത്. അടിമാലി കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തുന്നതിൽ പ്രധാനിയാണ് ബൈജു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കും.





