
ഇടുക്കി നെറ്റിത്തൊഴുവിൽ ഓട്ടോറിക്ഷ വൈദ്യുത പോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് യുവാവ് മരണപ്പെട്ടു. കൊച്ചറയിലെ ഓട്ടോറിക്ഷ ഡ്രൈവറും കടുക്കാ സിറ്റി സ്വദേശിയുമായ ജിബിൻ പുത്തൂരാണ് മരണപ്പെട്ടത്.. ഇന്നലെ രാത്രി 11 മണിയോടുകൂടി ആയിരുന്നു അപകടം.
കൊച്ചറ ബീവറേജ് പടിക്ക് സമീപമാണ് അപകടം ഉണ്ടായത്. ഉടൻതന്നെ നാട്ടുകാർ ഇദ്ദേഹത്തെ കൊച്ചറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.


.jpeg)


