
ഇടുക്കി കാമാക്ഷി സ്വദേശിയായ യുവാവ് തമിഴ്നാട്ടിൽ മുങ്ങിമരിച്ചു . തങ്കമണി കാമാക്ഷി സ്വദേശി കല്ലനാനിയിൽ അനന്ദു കെ ജെ(21) ആണ് തമിഴ്നാട് ശ്രീപെരുമ്പത്തൂരിൽ വെള്ളത്തിൽ വീണ് മരണപ്പെട്ടത്. കുളിക്കുന്നതിനിടെ കുളത്തിലേക്ക് കൽ വഴുതി വീണാണ് അപകടമെന്നാണ് പ്രാഥമീക നിഗമനം. ഒരു മാസം മുൻപാണ് അനന്ദു വിപ്രോ കമ്പനിയിൽ ജോലിക്കു കയറിയത്. ബന്ധുക്കൾ അപകട സ്ഥലത്തേക്ക് തിരിച്ചു.


.jpeg)


